Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_right‘ഞാനിതാ നാലാം റൗണ്ടിൽ,...

‘ഞാനിതാ നാലാം റൗണ്ടിൽ, വോസ്​നിയാകി എവി​െട’ -തുറന്നടിച്ച്​ ഷ​റപോവ

text_fields
bookmark_border
‘ഞാനിതാ നാലാം റൗണ്ടിൽ, വോസ്​നിയാകി എവി​െട’ -തുറന്നടിച്ച്​ ഷ​റപോവ
cancel

ന്യൂയോർക്: ഉത്തേജക മരുന്ന്​ കെണിയിൽ കുരുങ്ങി കരിയർ അവസാനിച്ചുവെന്ന്​ ഉറപ്പിച്ചിടത്തു നിന്നാണ്​ മരിയ ഷറപോവയുടെ തിരിച്ചുവരവ്​. 15 മാസത്തെ വിലക്ക്​ കഴിഞ്ഞ്​ കോർട്ടിലിറങ്ങിയപ്പോൾ സഹതാരങ്ങൾ തന്നെ തിരിഞ്ഞുകുത്തി. പലരും കടുത്ത വിമർശനവു​മുന്നയിച്ചു. അപ്പോഴെല്ലാം മൗനംപാലിച്ച ഷറപോവ യു.എസ്​ ഒാപൺ നാലാം റൗണ്ടിൽ ഇടം നേടിയതിനു പിന്നാലെ ആദ്യ വെടി​പൊട്ടിച്ചു. 

തനിക്കെതിരെ രൂക്ഷമായി പ്രതികരിച്ച ഡെന്മാർക്കി​​െൻറ അഞ്ചാം നമ്പർ താരം കരോലിൻ വോസ്​നിയാകി​ക്കെതിരെയാണ്​ ഷറപോവയുടെ ആദ്യ ​എയ്​സ്​. മരുന്നടിക്ക്​ പിടിക്കപ്പെട്ടയാൾ സ​െൻറർ കോർട്ടിൽ കളിക്കുന്നത്​ അപമാനമാണ്​. അനീതിയും ചോദ്യംചെ​യ്യപ്പെടേണ്ട നടപടിയുമാണിത്​ -യു.എസ്​ ഒാപണിൽ ഷറപോവക്ക്​ വൈൽഡ്​ എൻട്രി നൽകിയപ്പോൾ വോസ്​നിയാകിയുടെ പ്രതികരണം. എന്നാൽ, കളി തുടങ്ങിയപ്പോൾ ഡെന്മാർക്​ താരം രണ്ടാം റൗണ്ടിൽ പുറത്തായി. ഷറപോവയാവ​െട്ട, രണ്ടാം നമ്പർ സിമോണ ഹാലെപിനെ അട്ടിമറിച്ച്​ തുടങ്ങിയ കുതിപ്പ്​ മൂന്നു ​ജയവുമായി നാലാം റൗണ്ടിലുമെത്തി. ഇതിനു പിന്നാലെയായിരുന്നു റഷ്യൻ താരത്തി​​െൻറ പരിഹാസം. ‘‘അവരുടെ നല്ലവാക്കുകൾ ​േകട്ടു.  അവരിപ്പോൾ എവിടെയെന്ന്​ എനിക്കറിയില്ല’’ -ഷറപോവ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maria sharapovatennismalayalam newssports newsus open 2017Caroline Wozniacki
News Summary - Maria Sharapova fires back at Caroline Wozniacki after criticism- Sports news
Next Story