ഷറപോവയുടെ വൻ വീഴ്ച
text_fieldsമെൽബൺ: ഒരു ചുവടേ പിഴച്ചുള്ളൂ. പക്ഷേ, മരിയ ഷറപോവ വീണത് ഇനിയൊരു തിരിച്ചുവരവ് അസ ാധ്യമെന്ന് കരുതുന്ന ആഴങ്ങളിലേക്ക്. ആസ്ട്രേലിയൻ ഒാപൺ വനിതാ സിംഗ്ൾസിെൻറ ആദ്യ റൗ ണ്ടിൽ ക്രൊയേഷ്യക്കാരിയായ ഡോണ വെകിചിനോട് തോറ്റ് പുറത്തായ ഷറപോവ തന്നെ പറയുന്നു ഇനിയൊരു ഓസീസ് ഓപൺ തിരിച്ചുവരവിനെ കുറിച്ച് ഉറപ്പ് നൽകാനാവില്ലെന്ന്. അഞ്ച് ഗ്രാൻഡ്സ്ലാം കിരീടമണിഞ്ഞ ഷറപോവയെ നേരിട്ടുള്ള സെറ്റിനാണ് വെകിച് വീഴ്ത്തിയത്. സ്കോർ 6-3, 6-4. അട്ടിമറി തോൽവിയോടെ ഷറപോവ കരിയറിലെ ഏറ്റവും മോശം റാങ്കിലേക്ക് പതിച്ചു. ചൊവ്വാഴ്ച റോഡ് ലാവർ അറീനയിലിറങ്ങുേമ്പാൾ ഡബ്ല്യൂ.ടി.എ റാങ്കിങ്ങിൽ 145ാമതായിരുന്നു ഷറപോവ.
എന്നാൽ, തുടർച്ചയായി മൂന്നാം ഗ്രാൻഡ്സ്ലാമിലും ആദ്യറൗണ്ടിൽ പുറത്തായതിനു പിന്നാലെ പതിച്ചത് 366ലേക്ക്. പുതിയ ആഴ്ചയിലെ റാങ്കിലാവും ഷറപോവയുടെ ഈ റെക്കോഡ് വീഴ്ച അടയാളപ്പെടുത്തുക. കഴിഞ്ഞ സെപ്റ്റംബറിനു ശേഷം ജനുവരിയിൽ ആദ്യമായി കോർട്ടിലിറങ്ങിയ ഷറപോവയെ കളി പഠിപ്പിക്കും വിധമായിരുന്നു ക്രൊയേഷ്യയുടെ 19ാം റാങ്കുകാരിയുടെ പ്രകടനം. വിന്നേഴ്സും എയ്സുംകൊണ്ട് ആക്രമിച്ചു കളിച്ച വെകിചിെൻറ ഷോട്ടുകൾക്ക് മുന്നിൽ പലപ്പോഴും ഷറപോവ അന്ധയായി മാറി. ബ്രിട്ടെൻറ ജൊഹാന കോൻറയാണ് ആദ്യ റൗണ്ടിലെ അട്ടിമറി രുചിച്ച മറ്റൊരു സൂപ്പർ താരം. തുണിഷ്യയുടെ 25കാരി ഒൻസ് ജബിർ 6-4, 6-2 സ്കോറിനാണ് കോൻറയെ വീഴ്ത്തിയത്. പുരുഷ സിംഗ്ൾസിൽ ഫ്രാൻസിെൻറ ജൊ വിൽഫ്രഡ് സോങ്കയും പുറത്തായി. ആസ്ട്രേലിയയുടെ 20കാരൻ അലക്സി പോപിറിനാണ് അട്ടിമറിച്ചത്.
നദാൽ, കെർബർ
രണ്ടാം റൗണ്ടിൽ
ആദ്യ ദിനത്തിലെ ഏതാനും മത്സരങ്ങൾ മഴമുടക്കിയതോടെ രണ്ടാം ദിനം കളികളുടെ ബഹളമായി. 96 ഒന്നാം റൗണ്ട് മത്സരങ്ങളാണ് വിവിധ വേദികളില അരങ്ങേറിയത്. റാഫേൽ നദാൽ, ഡാനിൽ മെദ്വദേവ്, കരോലിൻ പ്ലിസ്കോവ, ആഞ്ജലിക് കെർബർ, ഡൊമനിക് തീം, സിമോണ ഹാലെപ്, അലക്സാണ്ടർ സ്വരേവ്, ബെലിൻഡ ബെൻസിച്, സ്റ്റാൻ വാവ്റിങ്ക, മാഡിസൺ കിസ്, നിക് കിർഗിയോസ്, ഗെയ്ൽ മോൻഫിൽസ് എന്നിവർ ആദ്യ റൗണ്ട് കടമ്പ അനായാസം കടന്നു. ബൊളിവിയൻ താരം ഹ്യൂഗോ ഡെലിയനെ 6-2, 6-3, 6-0 സ്കോറിനാണ് നദാൽ തോൽപിച്ചത്. മെദ്വദേവ് അമേരിക്കയുടെ ഫ്രാൻസിസ് ടിയോഫെയെ നാല് സെറ്റ് മത്സരത്തിൽ വീഴ്ത്തി. കെർബർ ഇറ്റാലിയൻ കൗമാരക്കാരി എലിസബത്ത് കൊസിയാറെറ്റോയെയാണ് (6-2, 6-2) വീഴ്ത്തിയത്. ഇന്ത്യൻ താരം പ്രജ്നേഷ് ഗുണശേഖരയെ ജപ്പാെൻറ ടാറ്റ്സുമ ഇറ്റോ നേരിട്ടുള്ള സെറ്റിന് കീഴടക്കി (6-4, 6-2, 7-5).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.