Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസെറീനക്കെതിരായ...

സെറീനക്കെതിരായ പരാമർശം: നസ്​താസെ മാപ്പുപറഞ്ഞു

text_fields
bookmark_border
സെറീനക്കെതിരായ പരാമർശം: നസ്​താസെ മാപ്പുപറഞ്ഞു
cancel

ബുക്കറസ്​റ്റ്​ (റുമേനിയ): ടെന്നിസ്​​ ഇതിഹാസം സെറീന വില്യംസിനെതിരെ വംശീയ പരാമർശം നടത്തിയ മുൻ ലോക ഒന്നാംനമ്പർ ടെന്നിസ്​ താരം ഇലി നസ്​താസെ മാപ്പുപറഞ്ഞു. ത​െൻറ പ്രസ്​താവന തികച്ചും യാദൃച്ഛികമാണെന്നും സെറീനക്കെതിരെ വംശീയ പരാമർശത്തിന്​ ശ്രമിച്ചിട്ടില്ലെന്നും നസ്​താസെ വിശദീകരിച്ചു.

‘‘ടെന്നിസ്​ ലോകത്തെ എക്കാലത്തെയും ഇതിഹാസമാണ്​ സെറീന. അവർ നേടിയെടുത്ത കിരീടങ്ങൾക്ക്​ എത്രത്തോളം അധ്വാനം വേണ്ടിവരുമെന്ന്​ നന്നായി അറിയുന്ന ആളാണ്​ ഞാൻ. വാർത്തസമ്മേളനത്തിനിടെ ​മാധ്യമപ്രവർത്തകർ സെറീന കുഞ്ഞിന്​ ജന്മംനൽകാൻ പോകുന്നതിനെകുറിച്ച്​ ചോദിച്ചപ്പോൾ അവ​രോട്​ തികച്ചും യാദൃച്ഛികമായി പ്രതികരിച്ചതാണത്​’’ -നസ്​താസെ പറഞ്ഞു.

ഫെഡ്​ കപ്പ്​ വാർത്തസമ്മേളനത്തിനിടെയായിരുന്നു റുമേനിയൻ ടീം ക്യാപ്​റ്റൻ കൂടിയായ നസ്​താസെയു​െട വിവാദ പ്രതികരണം. സെറീന വില്യംസ്​ ഗർഭിണിയായതിനോട്​ ​േചാക്ലറ്റും പാലും ചേർന്നാൽ എന്തുനിറമാകുമെന്ന്​ കാത്തിരുന്നു​ കാണാമെന്നായിരുന്നു നസ്​താസെയുടെ പ്രതികരണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:serena williamsNastase
News Summary - Nastase sorry for racist remark about Serena Williams
Next Story