കോവിഡ് മുക്തരായി ദ്യോകോവിചും ഭാര്യയും
text_fieldsബെൽഗ്രേഡ്: സെർബിയയുടെ ലോക ഒന്നാംനമ്പർ ടെന്നീസ് താരം നൊവാക് ദ്യേകോവിചും ഭാര്യ ജെലേനയും കോവിഡിൽനിന്ന് മുക്തി നേടി. ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ച് 10 ദിവസം പിന്നിടുമ്പോഴാണ് പരിശോധനയിൽ നെഗറ്റീവായത്.
കോവിഡ് പോസിറ്റീവ് ആയതുമുതൽ ഇരുവരും സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ഇരുവർക്കും രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല.
ദ്യോകോവിചിെൻറ നേതൃത്വത്തിൽ ഒരുക്കിയ അഡ്രിയ ടൂറിൽ പങ്കെടുത്ത ക്രൊയേഷ്യയുടെ ബോർണ കോറിക്, ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ്, വിക്ടർ ട്രോയ്ക്കി എന്നീ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദ്യോകോവിചും ഭാര്യയും രോഗബാധിതരായത്.
താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അഡ്രിയ ടൂർ പാതിവഴിയിൽ നിർത്തിവെച്ചിരുന്നു. മത്സരവുമായി ബന്ധപ്പെട്ടവരോടെല്ലാം കോവിഡ് പരിശോധന നടത്താനും നിർദേശിച്ചിരുന്നു.
കോവിഡ് മുൻകരുതലുകളെല്ലാം കാറ്റിൽപറത്തി നടന്ന മത്സരത്തിനെതിരെ ആരോഗ്യപ്രവർത്തകർ രംഗത്തെത്തിയിരുന്നു. ടൂർണമെൻറിനുമുമ്പായി സെർബിയയിലും ക്രൊയേഷ്യയിലും ലോക്ഡൗണിൽ ഇളവ് നൽകിയിരുന്നു. അമേരിക്കൻ ടെന്നിസ് ഇതിഹാസം ക്രിസ് എവർട്ട് ടൂർണമെന്‍റ് നടത്തുന്നതിനെ നേരേത്ത വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.