ആസ്ട്രേലിയൻ ഓപൺ കിരീടം ദ്യോകോവിചിന്
text_fieldsമെൽബൺ: കന്നി ഗ്രാൻഡ് സ്ലാം കിരീടത്തിനായി വീറോടെ പൊരുതിയ ഡൊമിനിക് തീമിനെ അഞ്ച് സെറ്റ് നീണ്ട മത്സരത്തി ൽ മലർത്തിയടിച്ച് ലോകം രണ്ടാം നമ്പർ നൊവാക് ദ്യോകോവിചിന് ആസ്ട്രേലിയൻ ഓപൺ കിരീടം. ദ്യോകോവിചിെൻറ എട്ടാം ഒാസ്ട്രേലിയൻ ഒാപ്പൺ കിരീടമാണിത്. സ്കോർ: 6-4, 4-6, 2-6, 6-3, 6-4.
ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കിയ സെർബിയൻ താരം ദ്യോകോവിചിനെ തൊട്ടടുത്ത രണ്ട് സെറ്റിലും ഒാസ്ട്രിയൻ താരമായ തീ നിലം തൊടീച്ചില്ല. അഞ്ചാം സെറ്റിൽ തെൻറ പരിചയ സമ്പത്ത് പുറത്തെടുത്ത് ദ്യോകോവിച് 6-4ന് ഗെയിം സ്വന്തമാക്കി 17ാം ഗ്രാൻഡ്സ്ലാം കിരീടത്തിന് അവകാശിയായി.
‘‘എെൻറ ഇഷ്ടകോർട്ട്. ലോകത്ത് ഏറ്റവും പ്രിയപ്പെട്ട സ്റ്റേഡിയം, ഇവിടെ വീണ്ടുമൊരിക്കൽ ഈ ട്രോഫി നേടിയത് ഭാഗ്യമാണ്’’ -ചരിത്രനേട്ടത്തിനുശേഷം ദ്യോകോയുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.