Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2018 5:47 AM IST Updated On
date_range 10 July 2018 5:47 AM ISTവിംബ്ൾഡൺ: ഫെഡറർ, സെറീന ക്വാർട്ടറിൽ
text_fieldsbookmark_border
ലണ്ടൻ: പ്രായം തളർത്തിയിട്ടില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ച് വിംബ്ൾഡൺ ടെന്നിസ് ടൂർണമെൻറിൽ ‘സ്വിസ് എക്സ്പ്രസ്’ കുതിപ്പ്. നിലവിലെ ചാമ്പ്യൻ റോജർ ഫെഡറർ അനായാസം ക്വാർട്ടർ ഫൈനലിലെത്തി. ഫ്രാൻസിെൻറ ആഡ്രിയാൻ മാന്നാരിനോയെ 6-0, 7-5, 6-4 സ്കോറിന് കെട്ടുകെട്ടിച്ചാണ് അവസാന എട്ടിലേക്ക് ഫെഡറർ കുതിച്ചത്. ഇത് 53ാം തവണയാണ് ഗ്രാൻഡ്സ്ലാമുകളിൽ ഫെഡറർ ക്വാർട്ടറിലെത്തുന്നത്. ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സൺ-ഫ്രാസിെൻറ ഗയേൽ മോൻഫയൽസ് മത്സരവിജയിയാണ് ക്വാർട്ടറിൽ ഫെഡററിെൻറ എതിരാളി. വിംബ്ൾഡണിൽ 36 കാരന് തുടർച്ചയായ 32 സെറ്റ് ജയമായി. വനിതകളിൽ സെറീന വില്യംസ്ക്വാ ർട്ടറിലെത്തി. റഷ്യയുടെ ഇവ്ജീനീയ റോഡ്രിനയെ 6-2-6-2 സ്േകാറിന് തോൽപിച്ചാണ് സെറീന അവസാന എട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story