റൂഫ്ടോപ്പിലെ ടെന്നിസ് കളിക്കാരെ തേടി ഫെഡ് എക്സ്പ്രസ് എത്തി
text_fieldsറോം: കോവിഡ് മരണം പെയ്ത കാലത്ത് രണ്ട് വീടിെൻറ ടെറസുകളിൽനിന്ന് ടെന്നിസ് കളിച്ച രണ്ട് ഇറ്റാലിയൻ പെൺകുട്ടികളെ ഒാർമയില്ലേ. കോവിഡ് വ്യാപനം തടയാനായി ഇറ്റലി മുഴുവൻ അടച്ചിട്ടപ്പോഴായിരുന്നു ഫിനാൽ ലിഗ്വർ പ്രദേശത്തെ അയൽക്കാരികളായ 13കാരിയായ വിറ്റോറിയയും 11 കാരി കരോലയും രണ്ട് വീടിെൻറ റൂഫ്ടോപ്പിൽ കയറി ലോങ് ഷോട്ടുകൾ പായിച്ച് കളി ഹരമാക്കിയത്. ഇവരുടെ കളി സമൂഹ മാധ്യമങ്ങളിലും വൈറലായി.
ഇറ്റലിയും യൂറോപ്പും കടന്ന് ലോകത്തെല്ലായിടത്തും കൗമാരക്കാരികളുടെ റൂഫ്ടോപ് ടെന്നിസ് ഹിറ്റായി. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. കോവിഡ് ഒന്നടങ്ങിയതോടെ ഇരുവരും ഇറ്റലിയിൽ താരമായും മാറി. ഇതിനിടെയാണ് അവരെ തേടി അപ്രതീക്ഷിത അതിഥിയെത്തിയത്. അവർ കളിച്ച വീടിെൻറ ടെറസിൽ ഒരു വിഡിയോ അഭിമുഖം നടക്കുന്നതിനിടെ നാടകീയമായായിരുന്നു കർട്ടനു പിന്നിൽനിന്ന് അവരുടെ ഇഷ്ടതാരത്തിെൻറ എൻട്രി. 20 ഗ്രാൻഡ്സ്ലാമിനുടമയായ സാക്ഷാൽ റോജർ ഫെഡറർ.
ഒരു നിമിഷം ഷോക്കായിപ്പോയ വിറ്റോറിയക്കും കരോലക്കും കാണുന്നത് സത്യമാണോ എന്നറിയാൻ കുറച്ചു സമയവും വേണ്ടിവന്നു. ഫെഡറർ തങ്ങളുടെ അപ്പാർട്മെൻറിലെത്തിയ കാര്യം അയൽക്കാരെയും കൂട്ടുകാരെയുമെല്ലാം വിളിച്ചറിയിക്കുന്നതും വിഡിയോയിൽ കാണാം. തുടർന്ന് ഇരുവരുമായി സംസാരിച്ചും ഫോേട്ടായെടുത്തും ഒാേട്ടാഗ്രാഫ് നൽകിയും ഏതാനും സമയം ചെലവഴിച്ചു. തുടർന്ന് അതേ റൂഫ്ടോപ്പിൽ കുട്ടികൾക്കൊപ്പം കളിക്കാനും മറന്നില്ല.
എല്ലാം കഴിഞ്ഞ ഫെഡറർ കുട്ടികൾക്ക് മറ്റൊരു സർപ്രൈസ് സമ്മാനവും നൽകി. വരുന്ന അവധിക്കാലത്ത് റഫേൽ നദാൽ അക്കാമിയിലെ ടെന്നിസ് ക്യാമ്പിലേക്കുള്ള അഡ്മിഷനായിരുന്നു അത്. തെൻറ കരിയറിൽ ഏറ്റവും സന്തോഷമുള്ളതാണ് കുട്ടികൾക്കൊപ്പം ഇത്തരത്തിലുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചകളെന്നായിരുന്നു ഫെഡററുടെ പ്രതികരണം.
From a rooftop match that went viral to meeting @rogerfederer.
— ATP Tour (@atptour) July 31, 2020
Just incredible to see pic.twitter.com/LuozuHYJiT
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.