Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 6:00 PM IST Updated On
date_range 7 Jan 2018 6:01 PM ISTകിരീടമണിഞ്ഞ് ഫെഡററുടെ പുതുവർഷം
text_fieldsbookmark_border
പെർത്ത്: പുതു സീസണിൽ റോജർ ഫെഡറർക്ക് കിരീടത്തോടെ തുടക്കം. ആസ്ട്രേലിയൻ ഒാപണിന് മുന്നോടിയായി നടന്ന ഹോപ്മാൻ കപ്പിൽ ഫെഡററും ബെലിൻഡ ബെനിസിചും മത്സരിച്ച സ്വിറ്റ്സർലൻഡ് ചാമ്പ്യന്മാരായി. ഫൈനലിൽ ആഞ്ജലിക് കെർബർ-അലക്സാണ്ടർ സ്വരേവ് എന്നിവരടങ്ങിയ ജർമനിെയ 2-1നാണ് തോൽപിച്ചത്.
ടൂർണമെൻറിൽ തുടർച്ചയായി മൂന്ന് സിംഗ്ൾസ് റൗണ്ടിലും ജയിച്ചാണ് ഫെഡ് എക്സ്പ്രസ് സ്വിറ്റ്സർലൻഡിനെ നയിച്ചത്. കരിയറിലെ 20ാം ഗ്രാൻഡ്സ്ലാം എന്ന ലക്ഷ്യവുമായി അടുത്തയാഴ്ച ആസ്ട്രേലിയൻ ഒാപണിനിറങ്ങുന്ന സൂപ്പർതാരം എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പും നൽകി. ഫൈനലിലെ സിംഗ്ൾസിൽ സ്വരേവിനെതിരെ 6-7, 6-0, 6-2 സ്കോറിനായിരുന്നു ഫെഡററുടെ ജയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story