Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഹാലെ ഒാപൺ: ഫെഡറർ...

ഹാലെ ഒാപൺ: ഫെഡറർ ഫൈനലിൽ

text_fields
bookmark_border
ഹാലെ ഒാപൺ: ഫെഡറർ ഫൈനലിൽ
cancel

ഹാലെ: വിംബ്​ൾഡൺ ടെന്നിസിന്​ മുന്നോടിയായ ഹാലെ ​ഒാപണിൽ റോജർ ഫെഡറർ ഫൈനലിൽ. പുരുഷ സിംഗ്​ൾസ്​ സെമിയിൽ റഷ്യയുടെ പുതുമുഖ താരം കാരെൻ കചനോവിനെ 6-4, 7-5 സ്​കോറിന്​ വീഴ്​ത്തിയാണ്​ ടോപ്​ സീഡ്​താരമായ ഫെഡറർ കിരീടപ്പോരാട്ടത്തിന്​ ഇടംനേടിയത്​. ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻ ഫ്ലോറിയാൻ മേയേഴ്​സിനെ നേരിട്ടുള്ള സെറ്റുകൾക്ക്​ കീഴടക്കിയ ഫെഡറർ, സെമിയിലെ വെല്ലുവിളിയും അനായാസം മറികടന്ന്​ വിംബ്​ൾഡൺ തയാറെടുപ്പ്​ സജീവമാക്കി. കളിമൺ കോർട്ട്​ സീസൺ ഉപേക്ഷിച്ച ഫെഡറർ വിംബ്​ൾഡണിന്​ മുന്നോടിയായാണ്​ രണ്ടുവർഷത്തെ ഇടവേളക്കുശേഷം ഹാലെയിൽ മത്സരിക്കാനെത്തിയത്​. അലക്​സാണ്ടർ സ്വരേവ്​-റിച്ചാർഡ്​ ഗാസ്​ക്വറ്റ്​ മത്സരത്തിലെ വിജയിയാവും ഫൈനലിലെ എതിരാളി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roger federerHalle Open final
News Summary - Roger Federer reaches 11th Halle Open final
Next Story