പ്രതിഭ മങ്ങാതെ കിരീടം നേടി സാനിയ VIDEO
text_fieldsഹൊബാർട്ട്: മാതൃത്വം ഒന്നിനും ഒരു തടസ്സമല്ലെന്നതിന് കായികരംഗത്തുനിന്ന് ഒരുദ ാഹരണം കൂടി. ടെന്നിസ് കോർട്ടിലെ രണ്ടാം വരവിെൻറ തുടക്കം എ പ്ലസോടെ പാസായി ഇന്ത്യൻ താ രം സാനിയ മിർസയാണ് മറ്റൊരു ചാമ്പ്യൻ മാതാവായത്. മകൻ ഇസാൻ മിർസ മാലികിന് ജന്മം നൽക ാനായി രണ്ടു വർഷം ടെന്നിസിൽനിന്ന് അവധിയെടുത്ത സാനിയ ഹൊബാർട്ട് ഇൻറർനാഷനലിെ ൻറ വനിത വിഭാഗം ഡബ്ൾസ് കിരീടം ചൂടി തിരിച്ചുവരവ് ഗംഭീരമാക്കി. യുെക്രയ്നിയൻ കൂട്ടുകാരി നാദിയ കിച്നോക്കിനൊപ്പം ചേർന്നാണ് സാനിയ ഷുവായ് പെങ്- ഷുവായ് സാങ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചത്.
Great rally from Nadiia Kichenok and @MirzaSania #HobartTennis pic.twitter.com/vyBUpdu0Vx
— WTA (@WTA) January 18, 2020
സീഡ് ചെയ്യപ്പെടാത്ത ഇന്തോ- യുെക്രയ്നിയൻ സഖ്യം രണ്ടാം സീഡായ ചൈനക്കാർക്കെതിരെ ഏറെയൊന്നും വിയർപ്പൊഴുക്കാതെ 6-4, 6-4നാണ് ജയിച്ചുകയറിയത്. സാനിയയുടെ കരിയറിലെ 42ാം ഡബ്ല്യു.ടി.എ കിരീടമാണിത്. 2017ൽ ബ്രിസ്ബേൻ ഇൻറർനാഷനലിൽ അമേരിക്കൻ പങ്കാളി ബെഥാനി മാറ്റക്കിെനാപ്പം കിരീടം ചൂടിയ ശേഷം ഇതാദ്യമായാണ് സാനിയ ഡബ്ല്യു.ടി.എ കിരീടം സ്വന്തമാക്കുന്നത്. അതേവർഷം ചൈന ഓപണിലാണ് സാനിയ അവസാനമായി കളിച്ചത്. 2018 സീസണിെൻറ തുടക്കത്തിൽ പരിക്ക് കാരണം കോർട്ടിൽനിന്ന് വിട്ടുനിന്ന സാനിയ ഏപ്രിലിലാണ് ഗർഭിണിയാണെന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. 2018 ഒക്ടോബറിൽ ശുെഎബ് മാലിക്-സാനിയ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു.
ഹെബാർട്ടിലെ ജയം ആസ്ട്രേലിയൻ ഓപണിൽ സധൈര്യം റാക്കറ്റേന്താൻ 33കാരിയായ സാനിയക്ക് ഊർജം പകരും. മിക്സഡ് ഡബ്ൾസ് വിഭാഗത്തിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണക്കൊപ്പമാകും സാനിയ കോർട്ടിലിറങ്ങുക.
ലോക ഡബ്ൾസ് ടെന്നിസ് റാങ്കിങ്ങിൽ ഒന്നാം റാങ്കിലെത്തുകയും ഒരു ഇന്ത്യക്കാരിക്ക് ടെന്നിസിൽ എത്തിപ്പിടിക്കാൻ സാധിക്കുന്ന നേട്ടങ്ങളത്രയും സ്വന്തമാക്കി ഇന്ത്യൻ യുവതയെ പ്രചോദിപ്പിച്ച സാനിയ തിരിച്ചുവരവിലും കരുത്തിെൻറയും നിശ്ചയദാർഢ്യത്തിെൻറയും പ്രതീകമായി മാറിയിരിക്കുകയാണ്.
Nadiia Kichenok and @MirzaSania take the first set over the No.2 seeds, 6-4.#HobartTennis pic.twitter.com/nXkccsaQC3
— WTA (@WTA) January 18, 2020
Peng Shuai with a smashing winner #HobartTennis pic.twitter.com/bzlx9VVZG7
— WTA (@WTA) January 18, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.