മകളെ സാക്ഷിയാക്കി സെറീന വില്യംസും അലക്സിസ് ഒഹാനിയനും വിവാഹിതരായി
text_fieldsന്യൂയോര്‍ക്ക്: ടെന്നീസ് റാണി സെറീന വില്യംസിനും കാമുകൻ അലക്സിസ് ഒഹാനിയനും വിവാഹിതരായി. മകൾ ഒളിമ്പിയ ഒഹാനിയന് ജൂനിയറിനെ മടിയിലിരുത്തിയായിരുന്നു ഇരുവരുടെയും വിവാഹം.
പ്രമുഖ വ്യവസായിയും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ റെഡിറ്റ് സഹ സ്ഥാപകനുമായ അലക്സിസ് ഒഹാനിയനും ലോക ടെന്നീസിലെ കരുത്തുറ്റ താരവുമായ െസറീനയും പ്രണയത്തിലായിരുന്നു. ഇവർക്ക് മകളുണ്ടായത് നേരത്തേ വാർത്തയായിരുന്നു. ഇരുവരുടെയും വിവാഹം ന്യൂ ഓര്‍ലിയന്‍സ് നഗരത്തെ നിശ്ചലമാക്കി. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരുന്നത്.
ടെന്നീസ് രംഗത്തെയടക്കം പ്രശസ്തരായ വ്യക്തികളടക്കം 200 പേർ വിവാഹത്തിൽ പങ്കെടുത്തു. ചടങ്ങിൽ മൊബൈൽ ഫോൺ നിരോധിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയിലെ പ്രശസ്ത ഫാഷൻ മാഗസിനായ വോഗുമായാണ് ചടങ്ങുകളുടെ ഫോട്ടെയെടുക്കാൻ കരാറായത്. ഫോട്ടോകൾ പുറത്ത് പോകാതിരിക്കാനാണ് മൊബൈലിനടക്കം നിയന്ത്രണം ഏർപെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.