കൺമണിയുടെ ആദ്യ ചിത്രം പങ്കുവെച്ച് സെറീന വില്യംസ്
text_fieldsലോസ് ആഞ്ചലസ്: കൺമണിയുടെ ആദ്യ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. രണ്ടാഴ്ച പ്രായമുള്ള പെൺകുഞ്ഞിനെ മാറിൽ കിടത്തി ഉറക്കുന്ന ചിത്രമാണ് സെറീന ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. അലക്സിസ് ഒളിംപിയ ഒഹാനിയൻ ജൂനിയർ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
കുഞ്ഞിെൻറ ചിത്രത്തോടൊപ്പം ആദ്യ സ്കാനിങിെൻറ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഗർഭകാല വിശേഷങ്ങളുടെ വിഡിയോയും സെറീന പുറത്തുവിട്ടിട്ടുണ്ട്.
റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി. സെപ്തംബർ ഒന്നിനാണ് സെറീന പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം സ്വവസതിയിലെത്തിയിരുന്നു.
മുപ്പത്തഞ്ചുകാരിയായ സെറീന ഗര്‍ഭാവസ്ഥ 20 ആഴ്ച പിന്നിട്ടശേഷം കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണിൽ തെൻറ കരിയറിലെ 23 ാം ഗ്രാന്‍സ്ലാം കിരീടം നേരിടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.