അമ്മയായി വീട്ടിലിരിക്കില്ല –സെറീന
text_fieldsവാൻകൂവർ: പിറക്കാൻപോകുന്ന കുഞ്ഞിെൻറ നിറത്തെചൊല്ലിപ്പോലും വിവാദങ്ങൾ കൊഴുക്കുന്നത് ഒരു വശത്ത്. രണ്ടു മാസം ഗർഭത്തോടുകൂടിയാണ് ആസ്ട്രേലിയൻ ഒാപൺ ജയിച്ചടക്കിയതെന്ന വെളിപ്പെടുത്തൽ മറുവശത്ത്. അതിനിടയിലും നയം വ്യക്തമാക്കുകയാണ് സെറീന വില്യംസ്. പ്രസവവും കഴിഞ്ഞ് കുഞ്ഞിനെയും കളിപ്പിച്ച് വീട്ടിലിരിക്കാൻ എന്തായാലും ഉദ്ദേശ്യമില്ലെന്ന് അവർ വ്യക്തമാക്കിക്കഴിഞ്ഞു. പ്രസവം കഴിഞ്ഞാലുടൻ വൈകാതെ കളിക്കളത്തിലേക്ക് മടങ്ങിവരുമെന്ന് സെറീന. ‘അമ്മയാകുന്നതിെൻറ സന്തോഷത്തിലാണ് ഞാൻ. കുഞ്ഞ് എെൻറ സേന്താഷം ഇരട്ടിയാക്കും. ആ സന്തോഷത്തിെൻറ ലഹരിയിൽ ഞാൻ കളിക്കളത്തിലേക്ക് വൈകാതെ മടങ്ങിയെത്തും...’’ -സെറീന മനസ്സിലിരിപ്പ് വ്യക്തമാക്കുന്നു. ഗർഭത്തിെൻറ പുരോഗതി ഒാരോ ആഴ്ചയിലും മൊബൈൽ ഫോണിൽ പകർത്തലാണ് ഇപ്പോൾ സെറീനയുടെ ഹോബി. അങ്ങനെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോഴാണ് സെറീന അമ്മയാകാൻ പോകുന്ന വിവരം പുറംലോകം അറിഞ്ഞത്. അതിനുമുമ്പ് ഏതാനും പേരിൽ മാത്രം ഒതുങ്ങിനിന്ന രഹസ്യമായിരുന്നു അത്.
20 ആഴ്ച പിന്നിട്ട ഗർഭവിശേഷത്തിെൻറ ചിത്രമാണ് സെറീന പോസ്റ്റ് ചെയ്തത്. അപ്പോഴാണ് ലോകം വിസ് മയകരമായ ആ രഹസ്യം അറിഞ്ഞത്. ഏറ്റവും ഒടുവിൽ ആസ്ട്രേലിയൻ ഒാപണിൽ ചാമ്പ്യനായത് രണ്ടുമാസം വളർച്ചയെത്തിയ കുഞ്ഞിനെ ഉദരത്തിൽ പേറിയായിരുന്നു എന്ന സത്യം.‘‘മത്സരത്തിനിറങ്ങുന്നതിന് രണ്ടു ദിവസം മുമ്പാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. പെെട്ടന്ന് തളർന്നുപോയി. അടുത്ത ചിലരുമായി മാത്രം വിവരം പങ്കുവെച്ചു. ആസ്ട്രേലിയയിലെ അപ്രതീക്ഷിതമായ കാലാവസ്ഥ കുഞ്ഞിെൻറയും എെൻറയും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ, മത്സരത്തിനിറങ്ങാൻ തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം. കളിക്കിടയിൽ തളർച്ചയോ ക്ഷീണമോ ഒന്നും അനുഭവപ്പെട്ടതുമില്ല...’’ ആസ്ട്രേലിയൻ ഒാപൺ അനുഭവം സെറീന പങ്കുവെച്ചു.
സഹോദരി വീനസ് വില്യംസിെന 6-4, 6-4 എന്ന് സ്കോറിന് തകർത്തായിരുന്നു 23ാം ഗ്രാൻഡ്സ്ലാം എന്ന റെക്കോഡിന് സെറീന അർഹയായത്.‘‘എെൻറ ഏറ്റവും വലിയ എതിരാളിയാണ് വീനസ്. കളിക്കളത്തിൽ ഞങ്ങൾ കടുത്ത ശത്രുക്കളായിരിക്കും. കളി കഴിഞ്ഞ് കൈ കൊടുക്കുേമ്പാൾ ഞങ്ങളെപ്പോലെ സുഹൃത്തുക്കൾ േവറെയുണ്ടാവില്ല...’’ -ജ്യേഷ്ഠത്തിയെക്കുറിച്ച് സെറീനയുടെ കമൻറ്. റെഡിറ്റ് ഡോട്ട് കോം എന്ന വെബ്സൈറ്റിെൻറ ഉടമയായ അലക്സിസ് ഒഹാനിയോൻ ആണ് സെറീനയുടെ ജീവിത പങ്കാളി. കറുത്തവളായ സെറീനക്കും വെള്ളക്കാരനായ അലക്സിസിനും പിറക്കുന്ന കുഞ്ഞ് എന്തു നിറമായിരിക്കും എന്ന അത്യന്തം വംശീയമായ ആക്ഷേപം കഴിഞ്ഞ ദിവസം മുൻ ലോക ഒന്നാം നമ്പറായ റുേമനിയക്കാരൻ ഇലിയ നസ്താസെ നടത്തിയിരുന്നു. ‘‘ചോക്ലറ്റും പാലും ചേർന്നാൽ എന്തു നിറമാകും’’ എന്നായിരുന്നു നസ്താസെയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.