വിവാദങ്ങൾക്ക് വിട; ഷറപ്പോവ വിജയവഴിയിൽ
text_fieldsബർലിൻ: 15 മാസം വീട്ടിൽ വെറുതെയിരിപ്പല്ലായിരുന്നുവെന്ന് ഒറ്റ മത്സരം കൊണ്ട് മരിയ ഷറപോവ തെളിയിച്ചു. വിലക്കപ്പെട്ട 15 മാസത്തിന് ശേഷം കോർട്ടിൽ തിരിച്ചെത്തിയ ഷറപോവക്ക് സ്റ്റുട്ട്ഗട്ട് ഒാപണിൽ മിന്നും ജയം. മുൻ യു.എസ് ഒാപൺ റണ്ണറപ്പ് ഇറ്റലിയുെട റോബർട്ട വിൻസിയെയാണ് ആദ്യ റൗണ്ടിൽ റഷ്യൻ സുന്ദരി മറകടന്നത് (സ്കോർ: 7-5, 6-3).
നിശ്ശബ്ദതയുടെ പര്യായമാണ് ടെന്നിസ് ഗാലറികളെങ്കിലും കരഘോഷത്തോടെയും ആർപ്പുവിളികേളാടെയുമാണ് ഷറപോവയുടെ രണ്ടാം വരവിനെ കാണികൾ വരവേറ്റത്. 2016ലെ ആസ്ട്രേലിയൻ ഒാപണിൽ സെറീനേയാട് തോറ്റശേഷം ആദ്യമായി മത്സരത്തിനിറങ്ങിയ മുൻ ലോക ഒന്നാം നമ്പറുകാരി ഏകപക്ഷീയമായ സെറ്റുകൾക്കാണ് ജയിച്ചുകയറിയത്. പതർച്ചയോടെയായിരുന്നു ഷറപോവയുടെ തുടക്കം. ആദ്യ എട്ട് പോയൻറുകളിൽ ഏഴും വിട്ടുകൊടുത്തെങ്കിലും മൂന്നാം ഗെയിമിൽ ഷറപോവയുടെ തിരിച്ചുവരവ് കണ്ടു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ സെറ്റിൽ 4-5ന് പിന്നിട്ടുനിന്ന ശേഷമാണ് 7-5ന് സ്വന്തമാക്കിയത്.
രണ്ടാം സെറ്റിെൻറ തുടക്കത്തിൽതന്നെ പഴയ ഷറപോവയെ കണ്ടു. വിൻസിയുടെ െസർവുകൾ തുടർച്ചയായി ബ്രേക്ക് ചെയ്ത ഷറപോവ 6-3ന് സെറ്റും മത്സരവും വരുതിയിലാക്കി. സസ്പെൻഷൻ കാലാവധി അവസാനിച്ചത് ചൊവ്വാഴ്ച അർധരാത്രി ആയതിനാൽ ബുധനാഴ്ച രാവിലെ ഒരുമണിക്കൂർ മാത്രമാണ് ഷറപോവക്ക് ഒൗദ്യോഗിക കോർട്ടിൽ പരിശീലനം നടത്താൻ കഴിഞ്ഞത്. സ്വന്തം നാട്ടുകാരിയായ എകട്രീന മകറോവയാണ് അടുത്ത റൗണ്ടിൽ ഷറപോവയുടെ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.