കിരീടത്തിലേക്കുള്ള കുടിയേറ്റം
text_fieldsമെൽബൺ: ആസ്ട്രേലിയൻ ഓപൺ ടൂർണമെൻറിനിടെ റിക്ക് മാക്കിയുടെ ഫോണിൽനിന്ന് ടെക്സ് റ്റ് മെസേജുകൾ ഇടക്കിടെ അലക്സാണ്ടർ കെനിനെ തേടിയെത്തും. അലക്സാണ്ടറുടെ മകൾ സോ ഫിയ അന്ന സോണിയ െകനിൻ എന്ന സോഫിയ െകനിന് ഓരോ മത്സരത്തിനുമുള്ള നിർദേശങ്ങളായിരു ന്നു ആ സന്ദേശങ്ങളിൽ. വെറ്ററൻ ടെന്നിസ് കോച്ചായ മാക്കി ഒട്ടേറെ മുൻനിര കളിക്കാർക്ക് തന്ത്രങ്ങളൊരുക്കിക്കൊടുത്ത പരിചയസമ്പന്നനാണ്.
റഷ്യൻ കുടിയേറ്റക്കാരായ അലക്സാണ്ടറുടെയും ലെനയുടെയും മകളായി മോസ്കോയിലായിരുന്നു സോഫിയയുടെ ജനനം. അവൾക്ക് മാസങ്ങൾ പ്രായമുള്ളപ്പോഴാണ് കുടുംബം മോസ്കോയിൽനിന്ന് േഫ്ലാറിഡയിലെത്തുന്നത്. അഞ്ചാം വയസ്സിൽതന്നെ മാക്കിയുടെ പരിശീലനക്കളരിയിലെത്തിയിരുന്നു സോഫിയ. പെേമ്പ്രാക്ക് പൈൻസിലെ വീട്ടിൽനിന്ന് 40 മൈൽ യാത്ര ചെയ്താണ് ബോക്കാ റാട്ടനിലെ മാക്കിയുടെ ടെന്നിസ് അക്കാദമിയിലേക്ക് കെനിൻ എത്തിയിരുന്നത്.
വില്യംസ് സേഹാദരിമാർ, ജെന്നിഫർ കാപ്രിയാറ്റി, അന്ന കൂർണിക്കോവ, ആൻഡി റോഡിക് തുടങ്ങിയവരെ കുഞ്ഞുന്നാളിൽ റാക്കറ്റേന്താൻ പഠിപ്പിച്ച മാക്കി, കെനിെൻറ കളി കണ്ട മാത്രയിൽ അവളിലെ പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നു. ദിനേന മൂന്നു മണിക്കൂർ പരിശീലിച്ചിരുന്ന അവളുടെ ഇഷ്ടതാരം അന്ന് റോഡിക്കായിരുന്നു.
കളിയിൽ ഉയർന്നുവരവേ, കൈയും കണ്ണുമായുള്ള ഏകോപനവും ശ്രദ്ധയുമായിരുന്നു കെനിെൻറ കരുത്ത്. മുൻ ലോക ഒന്നാം നമ്പർ താരം മാർട്ടിന ഹിൻഗിസിനെ ഓർമിപ്പിക്കുന്ന ശൈലിയായിരുന്നു അവളുടേത്. പരിശീലന വേളയിൽ മുതിർന്ന പുരുഷ താരങ്ങൾക്കെതിരെ റാക്കറ്റേന്തുക പതിവായിരുന്നു. ഓരോ തവണ തോൽക്കുേമ്പാഴും അവൾ ചോദിക്കും; ‘നാളെ വീണ്ടും ഏറ്റുമുട്ടാം അല്ലേ?’.
ഏഴു വയസ്സുള്ളപ്പോൾ തെൻറ ഗ്രൗണ്ട്സ്ട്രോക്കുകളുമായി ഒരു വിഡിയോയിൽ പ്രത്യക്ഷപ്പെട്ട സോഫിയയെ പ്രശസ്ത ടെന്നിസ് കോച്ച് ഡേവ് കൊസ്ലോവ്സ്കി അന്ന് ഇൻറർവ്യൂ ചെയ്തിരുന്നു. ‘എന്തുകൊണ്ടാണ് ഒരു പ്രഫഷനൽ ടെന്നിസ് താരമാകാൻ ആഗ്രഹിക്കുന്നത്?’എന്ന ഡേവിെൻറ ചോദ്യത്തിന് കുഞ്ഞുപ്രായത്തിൽ കെനിെൻറ ഉത്തരം ഇതായിരുന്നു: ‘എനിക്ക് ചാമ്പ്യനാകണം. ലോകത്തെ ഒന്നാം നമ്പർ കളിക്കാരിയാകണം...’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.