ഡേവിസ് കപ്പ്: സ്പെയിൻ ആറാം തമ്പുരാൻ
text_fieldsമഡ്രിഡ്: സ്പാനിഷ് െടന്നിസ് ഇതിഹാസം റാഫേൽ നദാലിന് ഇത് നല്ലകാലമാണ്. ലോക ഒന്നാ ം നമ്പർ റാങ്കിൽ സീസൺ അവസാനിപ്പിച്ചതിനു പിന്നാെല, ഡേവിസ് കപ്പ് സ്പെയിനിലെത്തിച് ച് സന്തോഷം ഇരട്ടിയാക്കി.
ഡെനിസ് ഷപൊവലോവ് നേതൃത്വം നൽകിയ കാനഡയെ 2-0ത്തിന് തോൽ പിച്ചാണ് സ്പെയിൻ ആറാം തവണ ഡേവിസ് കപ്പിൽ മുത്തമിട്ടത്. ഫെലിക്സ് അലിയാസിമിനെ നേരിട്ടുള്ള സെറ്റുകൾക്ക് അടിയറവ് പറയിച്ച് റോബർട്ടോ ബാറ്റിസ്റ്റ അഗുട്ട് ആതിഥേയരെ ആദ്യം മുന്നിലെത്തിച്ചു (7-6, 6-3). ശേഷം സ്വന്തം കാണികൾക്കു മുന്നിൽ ഷപൊവലോവിനെ 6-3, 7-6ന് കെട്ടുകെട്ടിച്ച നദാൽ ടീമിന് കിരീടം സമ്മാനിച്ചു.
ഒരാഴ്ചയായി നടക്കുന്ന ടൂർണമെൻറിൽ സിംഗ്ൾസിലും ഡബ്ൾസിലുമായി കളത്തിലിറങ്ങിയ എട്ടിൽ എട്ടും ജയിച്ചാണ് നദാൽ കളംവിട്ടത്. ഇത് നാലാം തവണയാണ് നദാൽ സ്പെയിൻ ടീമിനൊപ്പം 119 വർഷത്തെ പാരമ്പര്യമുള്ള ടൂർണമെൻറിൽ ജേതാവാകുന്നത്. 2004, 2009, 2011 വർഷങ്ങളിലായിരുന്നു മുൻ കിരീടനേട്ടങ്ങൾ. ഫ്രഞ്ച് ഓപണിലും യു.എസ് ഓപണിലും ജേതാവാകുകയും ലോകഒന്നാം നമ്പറിലെത്തുകയും ചെയ്ത നദാലിെൻറ കരിയറിലെ മികച്ച ഒരു വർഷംകൂടിയാണ് കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.