ടെന്നിസിലൊരു ഗർഭകാലം
text_fieldsലണ്ടൻ: ലോകത്ത് ഏറ്റവും കൂടുതൽ കായികാധ്വാനം ആവശ്യമുള്ള കളിയാണ് ടെന്നിസ്. എന്നാൽ, ഗർഭിണിയായിരിക്കുേമ്പാഴും ടെന്നിസിൽ മത്സരിക്കുന്നത് ഒരു പ്രശ്നമേയല്ലെന്നാണ് പുതിയ വാർത്ത. ആസ്ട്രേലിയൻ ഒാപൺ കിരീടം നേടുേമ്പാൾ താൻ ഗർഭിണിയായിരുന്നുവെന്ന ലോക ഒന്നാം നമ്പർ താരം സെറീന വില്യംസിെൻറ വെളിപ്പെടുത്തലിനു പിന്നാലെ മറ്റൊരു വെളിപ്പെടുത്തലുമായാണ് ലക്സംബർഗ് താരം മാൻഡി മിനലെ രംഗത്തെത്തിയിരിക്കുന്നത്. വിംബ്ൾഡണിൽ കഴിഞ്ഞ ദിവസം ഇറ്റാലിയൻ വെറ്ററൻ താരം ഫ്രാൻെസസ്ക ഷിയാവോെണയുമായി മത്സരിക്കുേമ്പാൾ അവർ നാലര മാസം ഗർഭിണിയായിരുന്നുവത്രെ. മത്സരം 6-1, 6-1 എന്ന സ്കോറിന് തോെറ്റങ്കിലും എതിരാളിയായ ഷിയാവോെണയുടെ കണ്ണുകൾ മിനലെയുടെ വസ്ത്രത്തിലാണ് പതിഞ്ഞത്. വയറിെൻറ ഭാഗം അൽപം ഉയർന്നുനിന്നത് സംശയത്തിനിട നൽകിയിരുന്നെങ്കിലും അവർ കാര്യമാക്കിയിരുന്നില്ല.
പിന്നീട് കോച്ചും ഭർത്താവുമായ ടിം സോമർ തെൻറ വയറ് ചുംബിക്കുന്ന ചിത്രം മിനലെ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ടെന്നിസ് ലോകം ശരിക്കും െഞട്ടിയത്. സിംഗ്ൾസിൽ തോറ്റെങ്കിലും ലാത്വിയൻ താരം അനസ്താസ്യ സെവാസ്തൊവക്കൊപ്പം ഡബ്ൾസിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് 31കാരിയായ മിന്നലെ. സീസണിൽ തെൻറ അവസാന മത്സരമാവും വിംബ്ൾഡണെന്നും അതിനുശേഷം വിശ്രമത്തിലേക്ക് നീങ്ങുമെന്നും മിനലെ മത്സരശേഷം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.