റാങ്കിങ് പിറകിൽ; സൈനക്കും ശ്രീകാന്തിനും ഒളിമ്പിക്സ് സ്വപ്നം പൊലിയുമോ?
text_fieldsഹൈദരാബാദ്: ബാഡ്മിൻറണിൽ രാജ്യത്തിെൻറ പ്രതീക്ഷകളായ സൈന നെഹ്വാളിനും കിഡംബി ശ്ര ീകാന്തിനും ടോകിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ജഴ്സി സ്വപ്നം മാത്രമാകുമോ? ലോക റാങ്കി ങ്ങിൽ മുന്നിലായിട്ടും ഒളിമ്പിക് റാങ്കിങ് എന്ന കടമ്പയാണ് ഇരുവർക്കും വെല്ലുവിളി ഉ യർത്തുന്നത്.
മുൻ ലോക ഒന്നാംനമ്പർ താരമായ സൈന നിലവിൽ ലോക റാങ്കിങ്ങിൽ 12ാമതാണ്. പക്ഷേ, ഒളിമ്പിക് റാങ്കിങ്ങിൽ 25. ലോക റാങ്കിങ്ങിൽ 12ാം സ്ഥാനത്തുള്ള ശ്രീകാന്ത് ഒളിമ്പിക് കടമ്പയിലെത്തുേമ്പാൾ ഒരു പടികൂടി താഴ്ന്ന് 26ാമതാണ്. 2019 ഏപ്രിൽ 26 മുതൽ ഒരു വർഷത്തെ പ്രകടനം മാത്രമാണ് ഒളിമ്പിക് റാങ്കിങ്ങിന് പരിഗണിക്കുക. ലോക റാങ്കിങ്ങിലാകട്ടെ, താരത്തിെൻറ മൊത്തം കരിയറും. അടുത്തിടെ മോശം തുടരുന്ന ഇരുവർക്കും ഇൗ വ്യത്യാസമാണ് വെല്ലുവിളിയാകുന്നത്. അടുത്ത ഏപ്രിൽ 26ന് ഒളിമ്പിക് റാങ്കിങ്ങിൽ ആദ്യ 16 സ്ഥാനങ്ങളിലുള്ളവർക്കു മാത്രമാകും യോഗ്യത.
നിലവിൽ സിംഗിൾസിൽ പി.വി സിന്ധു, സായ് പ്രണീത് എന്നിവരും ഡബ്ൾസിൽ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവുമാണ് യോഗ്യത പ്രതീക്ഷിക്കുന്നത്. സിന്ധു ലോക റാങ്കിങ്ങിലും ഒളിമ്പിക് റാങ്കിങ്ങിലും ആറാം സ്ഥാനത്തുണ്ട്. സായ് പ്രണീത് ലോക റാങ്കിങ്ങിൽ ആദ്യ 10ൽ ഇല്ലെങ്കിലും ഒളിമ്പിക് യോഗ്യതയിൽ നിലവിൽ ഒമ്പതാമുണ്ട്. സൈന കഴിഞ്ഞ വർഷം 16 ടൂർണമെൻറ് കളിച്ചതിൽ ഒരു കിരീടം മാത്രമാണുള്ളത്. അതും ഇന്തോനേഷ്യ മാസ്റ്റേഴ്സ് ജയിക്കുന്നത് കഴിഞ്ഞ വർഷം ജനുവരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.