Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.എസ്​ ഒാപൺ: സെറീന x...

യു.എസ്​ ഒാപൺ: സെറീന x ഒസാക ഫൈനൽ

text_fields
bookmark_border
യു.എസ്​ ഒാപൺ: സെറീന x ഒസാക ഫൈനൽ
cancel

‘ഫൈ​ന​ലി​ൽ സെ​റീ​ന​െ​ക്ക​തി​രെ ക​ളി​ക്കു​ക​മാ​ത്ര​മാ​യി​രു​ന്നു എ​​െൻറ ചി​​ന്ത. അ​തെ​​െൻറ സ്വ​പ്​​ന​മാ​യി​രു​ന്നു. കു​ഞ്ഞു​നാ​ൾ മു​ത​ൽ ഗ്രാ​ൻ​ഡ്​​സ്ലാം ഫൈ​ന​ൽ ക​ളി​ക്കു​ന്ന​തും സെ​റീ​ന​യെ എ​തി​രി​ടു​ന്ന​തും ​സ്വ​പ്​​നം​ക​ണ്ടു. അ​ത്​ യാ​ഥാ​ർ​ത്ഥ്യ​മാ​യ നി​മി​ഷ​മാ​ണി​ത്. ഇ​നി സെ​റീ​ന എ​​െൻറ എ​തി​രാ​ളി​യാ​ണ്. ഇ​ന്ന്​ മ​റ്റൊ​രു മ​ത്സ​ര​ത്തി​നാ​ണ്​ ഇ​റ​ങ്ങു​ന്ന​ത്​’

ന​വോ​മി ഒ​സാ​ക​

ന്യൂയോർക്​: 24 ഗ്രാൻഡ്​സ്ലാമുകളിൽ മുത്തമിട്ട ആസ്​ട്രേലിയക്കാരിയായ മാർഗരറ്റ്​ കോർട്ടിനും ​23 ഗ്രാൻഡ്​സ്ലാമുകളുടെ തിളക്കമുള്ള സെറീന വില്യംസിനുമിടയിലെ അകലം ഒരു ജയംമാത്രം. ഇന്നത്തെ യു.എസ്​ ഒാപൺ വനിതാ സിംഗ്​ൾസ്​ ഫൈനലിൽ ജപ്പാ​​​െൻറ നവോമി ഒസാകയെ വീഴ്​ത്തിയാൽ ആധുനിക ടെന്നിസിൽ സെറീന തുല്യതയില്ലാത്ത ഇതിഹാസമായി മാറും.

കഴിഞ്ഞ രാത്രിയിൽ നടന്ന സെമിയിൽ ലാത്​വിയയുടെ അനസ്​താസിയ സെവസ്​റ്റോവയെ അനായാസം കീഴടക്കിയാണ്​ ആറുതവണ ജേത്രിയായ സെറീന​ യു.എസ്​ ഒാപണി​​​െൻറ ഫൈനലിൽ പ്രവേശിച്ചത്​. 19ാം സീഡായ സെവസ്​റ്റോവയെ 6-3, 6-0 എന്ന സ്​കോറിന്​ കീഴടക്കിയ സെറീന വെറും 66 മിനിറ്റുകൾക്ക്​ മത്സരം അവസാനിപ്പിച്ചു. ഗ്രാൻഡ്​സ്ലാം ഫൈനൽ പ്രവേശനം നേടുന്ന ആദ്യ ജപ്പാൻകാരിയായി ചരിത്രംരചിച്ച നവോമി ഒസാകയാണ്​ ഫൈനലിൽ ​െസറീനയുടെ എതിരാളി. നിലവിലെ റണ്ണർ അപ്പും 14ാം സീഡുമായ യു.എസി​​​െൻറ മാഡിസൺ കീസിനെ നേരിട്ടുള്ള സെറ്റുകളിൽ അട്ടിമറിച്ചാണ് ജപ്പാ​​​െൻറ 21കാരി ഫൈനലിലെത്തിയത്. സ്‌കോർ : 6-2,6-4. സെറീനയുമായി കളിക്കുകയെന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയാണ്​ താൻ 13 ബ്രേക്ക്​ പോയൻറുകൾ അതിജീവിച്ചതെന്ന്​ ഒസാക്ക പറഞ്ഞു.

കഴിഞ്ഞവർഷം മകൾ ഒളിമ്പിയക്ക്​ ജന്മം നൽകാനായി കളത്തിൽനിന്ന്​ വിട്ടുനിന്ന സെറീന ത​​​െൻറ കഴിവിനും ശക്​തിക്കും ഒട്ടും കുറവു​വന്നില്ലെന്ന്​ തെളിയിക്കുന്ന പ്രകടനത്തോടെയാണ്​ ഒമ്പതാം യു.എസ്​ ഒാപൺ ഫൈനൽ പ്രവേശനം സ്വന്തമാക്കിയത്​. അമ്മയായി ഏതാനും മാസത്തെ വിശ്രമത്തിനുശേഷം മടങ്ങിയെത്തിയ സെറീന വിംബ്​ൾഡ​ണി​​െൻറ പുൽകോർട്ടിൽ ഫൈനലിലെത്തിയെങ്കിലും കിരീടപ്പോരാട്ടത്തിൽ കാലിടറി. മുമ്പ്​ റാക്കറ്റേന്തിയ 2015ലെയും 2016ലെയും യു.എസ്​ ഒാപൺ സെമികളിൽ സെറീന പരാജയ​െപ്പടുകയായിരുന്നു. രാത്രി 1.30നാണ്​ സെറീന x ഒസാക ഫൈനൽ.


സെറീന വില്യംസ്​
ഗ്രാൻഡ്​സ്ലാം കിരീടങ്ങൾ 23
ആസ്​ട്രേലിയൻ ഒാപൺ: 7 (2003, 2005, 2007, 2009, 2010, 2015, 2017)
ഫ്രഞ്ച്​ ഒാപൺ: 3 (2002, 2013, 2015)
വിംബ്​ൾഡൺ: 7 (2002, 2003, 2009, 2010, 2012, 2015, 2016)
യു.എസ്​ ഒാപൺ 6 (1999, 2002, 2008, 2012, 2013, 2014)




മാർഗരറ്റ്​ കോർട്ട്​
ഗ്രാൻഡ്​സ്ലാം കിരീടങ്ങൾ 24
(ഒാപൺ എറ 11*, അമച്വർ എറ 13)
ഗ്രാൻഡ്​സ്ലാം കിരീടങ്ങൾ
ആസ്​ട്രേലിയൻ ഒാപൺ: 11 (1960, 1961, 1962, 1963, 1964, 1965, 1966, 1969, 1970, 1971, 1973)
ഫ്രഞ്ച്​ ഒാപൺ: 5 (1962, 1964, 1969, 1970, 1973)
വിംബ്​ൾഡൺ: 3 (1963, 1965, 1970)
യു.എസ്​ ഒാപൺ: 5 (1962, 1965, 1969, 1970, 1973)


*1968ലാണ്​ ടെന്നിസിൽ ഒാപൺ എറയുടെ തുടക്കം. അതിനുശേഷം നേടിയത്​ 11 ഗ്രാൻഡ്​സ്ലാം കിരീടങ്ങൾ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisserena williamsmalayalam newssports newsNaomi Osakaus open 2018
News Summary - us open 2018- Sports news
Next Story