യു.എസ് ഒാപൺ: ഫെഡറർ, ഷറപോവ രണ്ടാം റൗണ്ടിൽ
text_fieldsന്യൂയോർക്: യു.എസ് ഒാപൺ പുരുഷ സിംഗ്ൾസിൽ വമ്പന്മാർ മുന്നോട്ട്. മുൻ ചാമ്പ്യൻ റോജർ ഫെഡററും സെർബിയൻ താരം നോവക് ദ്യോകോവിച്ചും ആദ്യ കടമ്പ കടന്ന് രണ്ടാം റൗണ്ടിലെത്തി. ജപ്പാെൻറ യോഷിഹിറ്റോ നിഷിയോക്കയെ 6-2, 6-2, 6-4ന് തോൽപിച്ചാണ് ഫെഡററുടെ കുതിപ്പ്. ഫ്രാൻസിെൻറ ബെനോയിറ്റ് പെയ്റെയാണ് രണ്ടാം റൗണ്ടിൽ എതിരാളി. ഡെന്നിസ് നോവകിനെ 7-6, 3-6, 7-5, 7-6ന് തോൽപിച്ചാണ് ബെനോയിറ്റ് രണ്ടാം റൗണ്ടിലെത്തിയത്.
എന്നാൽ, വിംബ്ൾഡൺ ചാമ്പ്യൻ നോവക് ദ്യോകോവിച്ച് മത്സരം അനായാസമായിരുന്നില്ല. ഹംഗറിയയുടെ സീഡില്ലാ താരം മാർടൺ ഫ്യൂക്സോവിചിനോട് 6-3, 3-6, 6-4, 6-0 എന്ന സ്കോറിന് പൊരുതിജയിച്ചാണ് ദ്യോകോവിച്ച് രണ്ടാംറൗണ്ടിൽ പ്രവേശിച്ചത്. അമേരിക്കയുടെ ടെന്നിസ് സാൻഡ്ഗ്രനാണ് രണ്ടാം റൗണ്ടിൽ സെർബിയൻ താരത്തിെൻറ എതിരാളി.
അതേസമയം, ഇന്ത്യയുടെ യുകി ഭാംബ്രി ആദ്യ റൗണ്ടിൽതന്നെ തോറ്റ് പുറത്തായി. ഫ്രാൻസിെൻറ ഹ്യൂഗ്സ് ഹെർബേർട്ടാണ് ഇന്ത്യൻതാരത്തെ പറഞ്ഞയച്ചത്. സ്കോർ: 3-6, 6-7, 5-7. വനിത സിംഗ്ൾസിൽ റഷ്യയുടെ മരിയ ഷറപോവ, അമേരിക്കയുടെ മാഡിസൺ കീസ് എന്നിവരും രണ്ടാം റൗണ്ടിലെത്തി.
ഷറേപാവ സ്വിറ്റ്സർലൻഡിെൻറ പെറ്റി സ്നൈഡറിനെ 6-2, 7-6 സ്കോറിനും മാഡിസൺ കീസ് ഫ്രാൻസിെൻറ പൗലെയ്ൻ പാർമെൻറയറെ 6-4, 6-4 സ്കോറിനുമാണ് തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.