യു.എസ് ഒാപൺ: നദാൽ- ആൻഡേഴ്സൺ ഫൈനൽ
text_fieldsന്യൂയോർക്: ദ്യോകോവിചും മറേയും വാവ്റിങ്കയും പരിക്കുകളുമായി പിന്മാറുകയും ഫെഡററും ദിമിത്രോവും ബെർഡിക്കും ഇത്തിരിക്കുഞ്ഞന്മാരോട് തോറ്റ് നേരത്തേ കളം വിടുകയും ചെയ്തതോടെ ഗ്ലാമർ മങ്ങിയ യു.എസ് ഒാപൺ കലാശപ്പോരിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലും 25ാം സീഡായ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണും ഏറ്റുമുട്ടും. പ്രമുഖരെ അട്ടിമറിച്ച് ന്യൂയോർക്കിലെ ആർതർ ആഷെ സ്റ്റേഡിയത്തിെൻറ ആവേശമായി മാറിയ അർജൻറീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോയെയാണ് സെമിയിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് സ്പെയിൻ താരം നദാൽ തകർത്തത്. സ്കോർ 4-6, 6-0, 6-3, 6-2. രണ്ടാമത്തെ സെമിയിൽ ദക്ഷിണാഫ്രിക്കൻ താരമായ ആൻഡേഴ്സൺ സ്പെയിനിെൻറ പാേബ്ലാ ബസ്റ്റയെയും മറികടന്നു. സ്കോർ 4-6, 7-5, 6-3, 6-4.
ഒന്നാം സീഡിെൻറ ഭാരവുമായി എത്തി ചെറിയ എതിരാളികൾക്കു മുന്നിൽപോലും തുടക്കം മോശമാക്കുകയും കോർട്ടിെൻറ ആവേശങ്ങളോട് അസഹിഷ്ണുത കാണിച്ച് കാണികളുടെ അനിഷ്ടം ആവോളം വാങ്ങുകയും ചെയ്താണ് നദാൽ അവസാന നാലിലേക്ക് ടിക്കറ്റ് ഉറപ്പിച്ചിരുന്നത്. ഫെഡററെ മുട്ടുകുത്തിച്ച് സെമിയിലെത്തിയ, കാണികളുടെ സ്വന്തം ‘ഡെൽ പോ’യാകെട്ട ഒാരോ കളിയിലും അദ്ഭുതങ്ങളൊളിപ്പിച്ച പ്രകടനവുമായി പ്രതീക്ഷ നൽകുകയും ചെയ്തു. സെമിയിൽ മറുപടിയില്ലാത്ത ഫോർഹാൻഡുകളുടെ ബലത്തിൽ ആദ്യ സെറ്റ് അനായാസം പിടിച്ച ഡെൽ പോട്രോ, ഫെഡ് എക്സ്പ്രസിനു പിറകെ റാഫയെയും കടന്ന് ഗ്രാൻഡ് സ്ലാമുമായി മടങ്ങുമെന്ന് തോന്നിച്ചിടത്തായിരുന്നു നദാലിെൻറ മനോഹരമായ തിരിച്ചുവരവ്. നിലം തൊടാൻ അനുവദിക്കാതെ രണ്ടാം സെറ്റ് 6-0ന് സ്വന്തമാക്കിയ നദാൽ മൂന്നു പോയൻറ് പിന്നെയും സ്വന്തമാക്കിയ ശേഷമാണ് മൂന്നാം സെറ്റിൽ എതിരാളിക്ക് ഒരു പോയൻറ് വിട്ടുനൽകിയത്.
ഒരു പതിറ്റാണ്ടിലേറെയായി ടെന്നീസ് കോർട്ടുകളിൽ ‘പവർ ഗെയി’മിെൻറ രാജകുമാരനായി വാഴുന്ന നദാലിെൻറ സെർവുകളും റിേട്ടണുകളും ഒരുപോലെ തീതുപ്പിയപ്പോൾ കോർട്ടിെൻറ ഇരുവശങ്ങളിലേക്കും നിരന്തരം ഒാടിക്കൊണ്ടിരിക്കാനായിരുന്നു അർജൻറീന താരത്തിെൻറ യോഗം. ഇതിനു മുമ്പ് മുഖാമുഖം കണ്ട രണ്ടു തവണയും അനായാസം ജയിച്ച ഡെൽ പോട്രോയുടെ നിഴൽ മാത്രമായിരുന്നു പിന്നെ കോർട്ടിൽ. ഒാരോ സെറ്റിലും പോരാട്ടവീര്യം കനപ്പിച്ച നദാലാകെട്ട പഴുതൊന്നും നൽകാതെ ഫൈനൽ ബർത്ത് ഉറപ്പിക്കുകയും ചെയ്തു. ഫൈനലിൽ ആൻഡേഴ്സണെ കൂടി വീഴ്ത്താനായാൽ സീഡിങ്ങിൽ ആദ്യ 20ലുള്ള ഒരാളെപോലും നേരിടാതെ ഗ്രാൻഡ് സ്ലാം നേടുന്ന അപൂർവ റെക്കോഡുകൂടി നദാലിന് സ്വന്തമാകും.
52 വർഷത്തിനിടെ ആദ്യമായി യു.എസ് ഒാപൺ ഫൈനലിലെത്തുന്ന താരമെന്ന ബഹുമതിയുമായാണ് ശനിയാഴ്ച ആൻഡേഴ്സൺ ചരിത്രം കുറിക്കുന്നത്. താരതമ്യേന ദുർബലരുടെ പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് മേൽക്കൈ ഉറപ്പിച്ചായിരുന്നു ആൻഡേഴ്സെൻറ ജയം. ലോക റാങ്കിങ്ങിൽ 32ാമതുള്ള താരത്തിന് ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.