യു.എസ് ഒാപൺ: നദാൽ മുന്നോട്ട്; വില്യംസ് പോരാട്ടത്തിൽ സെറീന
text_fieldsന്യൂയോർക്: യു.എസ് ഒാപൺ ഫേവറിറ്റ് റാേഫൽ നദാലിനെ വെള്ളം കുടിപ്പിച്ച് റഷ്യൻ യുവതാരം കറൻ കാഷനോവ്. കനത്ത പോരാട്ടം നടന്ന മൂന്നാം റൗണ്ട് മത്സരത്തിനൊടുവിൽ സ്പാനിഷ് താരം വിയർത്ത് ജയിച്ചു.
നാലു മണിക്കൂറും 23 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ 5-7, 7-5, 7-6(9/7), 7-6(7/3) സ്കോറുകൾക്കായിരുന്നു 22 കാരനെതിരെ ഒന്നാം സീഡ് താരത്തിെൻറ ജയം. നികളസ് ബെസിലഷ്വിലിയാണ് അടുത്ത എതിരാളി. അതേസമയം, സ്വിറ്റ്സർലൻഡിെൻറ സ്റ്റാൻ വാവ്റിങ്കയെ കനേഡിയൻ താരം മിലോസ് റോനിക് േതാൽപിച്ചു. സ്കോർ: 7-6, 6-4, 6-3.
വനിതകളിൽ വില്യംസ് സഹോദരിമാർ മൂന്നാം റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ, സെറീനക്ക് ജയം. 6-1, 6-2 സ്കോറിനാണ് സെറീന വില്യംസ് സഹോദരി വീനസ് വില്യംസിനെ തോൽപിച്ചത്. മറ്റു മത്സരങ്ങളിൽ കരോലിന പ്ലിസ്കോവ, ആസ്േട്രലിയയുടെ ആഷ്ലെ ബാർട്ടി എന്നിവരും നാലാം റൗണ്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.