വിംബ്ൾഡൺ: ബൊപ്പെണ്ണ സഖ്യം ക്വാർട്ടറിൽ; സാനിയ പുറത്ത്
text_fieldsലണ്ടൻ: വിംബിൾഡൺ ടെന്നിസ് ടൂർണമെൻറിലെ മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചപ്പോൾ സാനിയ മിർസ സഖ്യം തോറ്റ് പുറത്തായി. സാനിയ മിർസ- ഇവാൻ ഡോഡിഗ് സഖ്യമാണ് ക്വാർട്ടർ കാണാതെ പുറത്തായത്. ഫിൻലൻഡ് താരം ഹെൻറി കോൻറിനൻ ബ്രിട്ടെൻറ ഹീതർ വാസ്റ്റ്സൺ സഖ്യമാണ് ഇന്തോ-ക്രൊയേഷ്യൻ സഖ്യത്തെ തോൽപിച്ചത്. സ്കോർ: 6-7, 4-6.
53 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ ഇരു സെറ്റുകളും ഫിൻലൻഡ്-യു.കെ ജോടികൾ പിടിച്ചെടുക്കുകയായിരുന്നു. നേരത്തെ, വനിത ഡബിൾസിലും സാനിയ സഖ്യം തോറ്റ് പുറത്തായിരുന്നു. സാനിയയുടെ മുൻ ജോടി മാർട്ടിന ഹിംഗിസ് സഖ്യത്തോടാണ് വനിത ഡബിൾസിൽ ഇന്ത്യൻ താരം തോറ്റത്.
ഇന്ത്യയുടെ ബൊപ്പണ്ണ-കാനഡയുടെ ഗബ്രിയേല ഡബ്റോവ്കി സഖ്യം നികോള മാക്റ്റിക്-അനകോയുഹ് ജോടിയെ പരാജയപ്പെടുത്തിയാണ് ക്വാർട്ടറിൽ പ്രവേശിച്ചത്. സ്കോർ: 7-6, 6-2. ക്വാർട്ടറിൽ ഫിൻലൻഡ്^ബ്രിട്ടീഷ് ജോടികളായ കോണ്ടിനൻ-വാസ്റ്റൺ സഖ്യത്തെ നേരിടും. ടൂർണമെൻറിൽ പത്താം സ്വീഡാണ് ഇന്തോ-കനേഡിയൻ ജോടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.