വിംബിൾഡൺ: ഫെഡററും നദാലും 11 വർഷത്തിനുശേഷം ഇന്ന് നേർക്കുനേർ
text_fieldsലണ്ടൻ: വിംബിൾഡണിലെ ഒാൾ ഇംഗ്ലണ്ട് ക്ലബ് സെൻറർ കോർട്ട് കാത്തിരുന്ന പോരാട്ടം വെള്ള ിയാഴ്ച. ഇതിഹാസ താരങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും 11 വർഷത്തിനുശേഷം വിംബിൾഡണി ൽ നേർക്കുനേർ കൊമ്പുകോർക്കുേമ്പാൾ മറ്റൊരു ക്ലാസിക് േപാരാട്ടത്തിന് കൺപാർക്കു കയാണ് ടെന്നിസ് ലോകം.
2008ലാണ് വിംബിൾഡണിൽ ഫെഡററും നദാലും അവസാനമായി ഏറ്റുമുട് ടിയത്. അന്ന് അഞ്ച് സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിൽ ഫെഡററെ വീഴ്ത്തി നദാൽ ആദ്യ വിം ബിൾഡൺ കിരീടമുയർത്തി. തൊട്ടുമുമ്പത്തെ രണ്ടു വർഷങ്ങളിലും ഫൈനലിൽ സ്വിസ് എക്സ് പ്രസിന് മുന്നിൽ മുട്ടുമടക്കിയ ശേഷമായിരുന്നു സ്പാനിഷ് കാളക്കൂറ്റെൻറ മധുരപ്രതികാരം. ഇഞ്ചോടിഞ്ച് പോരാട്ടം അരങ്ങേറിയ മത്സരത്തിൽ 6-4, 6-4, 6-7 (5-7), 6-7 (8-10), 9-7ന് മുൻതൂക്കം നേടിയായിരുന്നു പുൽകോർട്ടിലെ രാജാവിനെ കളിമൺ കോർട്ടിലെ രാജകുമാരൻ വീഴ്ത്തിയത്. തുടർച്ചയായി ആറാം വിംബിൾഡൺ കിരീടം തേടിയുള്ള ഫെഡററുടെ യാത്രക്കാണ് അന്ന് നദാൽ തടയിട്ടത്.
അതിനുശേഷം 2010ൽ ഒരു വിംബിൾഡൺകൂടി നേടിയ നദാൽ തൊട്ടടുത്ത വർഷം ഫൈനലിൽ വീണു. അതിനുശേഷം വിംബിൾഡണിൽ നദാലിന് പച്ചതൊടാനായിട്ടില്ല. ഫെഡററാവെട്ട 2008നുശേഷം മൂന്നു തവണകൂടി സെൻറർ കോർട്ടിൽ ട്രോഫിയുയർത്തി വിംബിൾഡൺ നേട്ടം എട്ടാക്കി ഉയർത്തി. ഇരുവരും തമ്മിലുള്ള 40ാം ഏറ്റുമുട്ടലാണിത്. 24 വിജയങ്ങളുമായി നദാലാണ് മുന്നിൽ. അവസാനം നടന്ന ഫ്രഞ്ച് ഒാപൺ സെമിയിലും നദാലിനായിരുന്നു ജയം.
എന്നാൽ, സ്വന്തം വീട്ടിലെ മുറ്റം പോലെ പരിചിതമായ വിംബിൾഡണിലെ പുൽകോർട്ടിൽ ഫെഡററെ എഴുതിത്തള്ളാൻ പറ്റില്ല. ഗ്രാൻഡ്സ്ലാം കിരീടനേട്ടങ്ങളുടെ കണക്കെടുപ്പിൽ അടുത്തടുത്താണ് ഇരുവരും. ഫെഡററുടെ ഷോകേസിൽ 20ഉം നദാലിെൻറ കൈവശം 18ഉം ഗ്രാൻഡ്സ്ലാം ട്രോഫികളുണ്ട്. ഇരുവരുടെയും പോരിന് ഇത്തവണ ചെറിയൊരു വിവാദത്തിെൻറ മേെമ്പാടിയുമുണ്ട്. ലോക രണ്ടാം നമ്പർ താരമായിട്ടും വിംബിൾഡണിൽ നദാലിന് മൂന്നാം സീഡാണ് സംഘാടകർ നൽകിയത്. മൂന്നാം റാങ്കുകാരനായ ഫെഡറർക്കാണ് വിംബിൾഡണിലെ മുൻകാല പ്രകടനങ്ങളുടെ പേരിൽ രണ്ടാം സീഡ് നൽകിയിരിക്കുന്നത്. ഇതിനെതിരെ നദാൽ പ്രതികരിച്ചിരുന്നു.
എന്നാൽ, പരസ്പരം ബഹുമാനിക്കുന്ന ഇരുവരും അത് വ്യക്തിപരമായ പ്രശ്നമല്ലെന്ന് വ്യക്തമാക്കി മാന്യത കാണിക്കുകയും ചെയ്തു. എട്ടാം സീഡ് ജപ്പാെൻറ കെയ് നിഷികോറിയെ 4-6, 6-1, 6-4, 6-4ന് തോൽപിച്ചാണ് ഫെഡറർ സെമിയിലെത്തിയത്. നദാൽ സീഡ് ചെയ്യപ്പെടാത്ത യു.എസ് താരം സാം ക്വറേയെ 7-5, 6-2, 6-2ന് തകർത്താണ് മുന്നേറിയത്.
മറ്റൊരു സെമിയിൽ ടോപ് സീഡും നിലവിലെ ജേതാവുമായ സെർബിയയുടെ നൊവാക് ദ്യോകോവിച് 23ാം സീഡ് സ്പെയിനിെൻറ റോബർേട്ടാ ബൗറ്റിസ്റ്റ അഗൂട്ടിനെ നേരിടും. ക്വാർട്ടറിൽ ദ്യോകോവിച്ച് 6-4, 6-0, 6-2ന് 21ാം സീഡ് ബെൽജിയത്തിെൻറ ഡേവിഡ് ഗോഫിനെയും അഗൂട്ട് 7-5, 6-4, 3-6, 6-3ന് 26ാം സീഡ് അർജൻറീനയുടെ ഗ്വിഡോ പെല്ലയെയുമാണ് തോൽപിച്ചത്. ആറാം വിംബിൾഡൺ കിരീടവും 16ാം ഗ്രാൻഡ്സ്ലാം ട്രോഫിയും ലക്ഷ്യമിട്ടാണ് ദ്യോകോയുടെ കുതിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.