ഇൻഷുറൻസിൽ 1100 കോടി നേടി വിംബിൾഡൺ
text_fieldsമുംബൈ: ഇൻഷുറൻസിൽ മഹാമാരി ഉൾപ്പെടുത്തിയതിനാൽ നഷ്ടം കുറയ്ക്കാൻ വിംബ്ൾഡൺ സംഘാടകരായ ഓൾ ഇംഗ്ലണ്ട് ക്ലബിന് സ ാധിച്ചപ്പോൾ ഐ.പി.എൽ ഉപേക്ഷിക്കപ്പെട്ടാൽ ബി.സി.സി.ഐക്ക് 3869.5 കോടി രൂപയുടെ നഷ്ടമുണ്ടാ കും. ഇൻഷുറൻസിൽ മഹാമാരി ഉൾപ്പെടുത്തിയത് മൂലമാണ് ഓൾ ഇംഗ്ലണ്ട് ക്ലബിന് 141 ദശലക്ഷം ഡോളർ (ഏകദേശം 1100 കോ ടി രൂപ) ലഭിക്കുക.
2003ൽ പൊട്ടിപ്പുറപ്പെട്ട ‘സാർസ്’ രോഗബാധയുടെ പശ്ചാത്തലത്തിൽ സ ംഘാടകർ 17 വർഷമായി വർഷാവർഷം രണ്ടു ദശലക്ഷം ഡോളർ ഇൻഷുറൻസ് പ്രീമിയം അടക്കുന്നുണ്ട്. മൊത്തം 34 ദശലക്ഷം ഡോളറാണ് (250 കോടി ഇന്ത്യൻ രൂപ) അടച്ചത്. ഇത് കോവിഡ് മൂലം വിംബിൾഡൺ ഉപേക്ഷിച്ചപ്പോൾ ഗുണമായി. ഏപ്രിൽ ഒന്നിനാണ് ടൂർണമെൻറ് റദ്ദാക്കിയത്. 325 ദശലക്ഷം ഡോളറാണ് മൊത്തം നഷ്ടം കണക്കാക്കുന്നത്. ഐ.പി.എൽ ടെലിവിഷൻ സംപ്രേഷണം ഇല്ലാതാകുന്നതിലൂടെ മാത്രം 3269.5 കോടി രൂപയുടെ വരുമാനനഷ്ടമാണ് ഉണ്ടാകുക.
സെൻട്രൽ, ടൈറ്റിൽ സ്പോൺസർഷിപ്പുകൾ ഇല്ലാതാകുക വഴി 600 കോടിയും നഷ്ടമാകും. ഭീകരാക്രമണം, യുദ്ധം എന്നിവക്ക് ഇൻഷുർ ചെയ്ത ഐ.പി.എൽ, മഹാമാരികളെ ഒഴിവാക്കി. ഇത് കോവിഡിെൻറ പശ്ചാത്തലത്തിൽ തിരിച്ചടിയായി. ബി.സി.സി.ഐയുടെ ഏറ്റവും വലിയ വരുമാനസ്രോതസ്സായ ഐ.പി.എൽ ഇല്ലാതായാൽ ഭാവിപദ്ധതികളെ അടക്കം ബാധിക്കും.
ഓരോ വർഷത്തെയും ഐ.പി.എൽ മാത്രം കേന്ദ്രീകരിച്ചുനിൽക്കുന്ന ക്ലബുകൾക്കും ആഭ്യന്തര കളിക്കാർക്കും അടക്കം വലിയ തിരിച്ചടിയാണ് ഉപേക്ഷിക്കുന്നതിലൂടെ ഉണ്ടാകുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.