വിംബ്ൾഡൺ ടെന്നിസ് ചാമ്പ്യൻഷിപ്പിന് ഇന്നു തുടക്കം
text_fieldsലണ്ടൻ: ടെന്നിസ്കോർട്ടിനെ പച്ചപ്പണിയിച്ച് വിംബ്ൾഡൺ പോരാട്ടങ്ങൾക്ക് തിങ്കളാഴ്ച തുടക്കം. കഴിഞ്ഞ സീസണിൽ സെമിയിൽ പുറത്തായശേഷം നീണ്ട തയാറെടുപ്പുമായി മടങ്ങിയെത്തുന്ന റോജർ ഫെഡറർ സെൻറർ കോർട്ടിൽ ചരിത്രം കുറിക്കുമോ, അതോ നാട്ടുകാരുടെ താരം ആൻഡി മറെ കിരീടം നിലനിർത്തുമോ. അതോ, ഏഴു വർഷത്തിനു ശേഷം റാഫേൽ നദാലോ, നൊവാക് ദ്യോകോവിചിെൻറ നാലാം വിംബ്ൾഡൺ മുത്തമോ. ഇവരാരുമല്ലാത്തൊരു പുതുചാമ്പ്യെൻറ പിറവിക്ക് സെൻറർ കോർട്ട് വേദിയാവുമോ. ഇക്കുറി വനിതകളേക്കാൾ പ്രിയം പുരുഷ പോരാട്ടങ്ങളോടാവും. 2002ൽ അർജൻറീനയുടെ ലെയ്റ്റൻ ഹ്യൂവിറ്റ് കിരീടമണിഞ്ഞശേഷം ലണ്ടെൻറ പ്രിയമുറ്റത്ത് ഇവർ നാലുപേരിൽ ഒരാൾ മാത്രമേ കിരീടമണിഞ്ഞിട്ടുള്ളൂ. 2003 മുതൽ 2007 വരെ റോജർ ഫെഡറർ മാത്രം. ഇടക്കലാത്ത് നദാലും ദ്യോകോവിചും മറെയും മാറിമാറിയെത്തി.
ഇവർ മൂന്നുമല്ലാത്തൊരു അവകാശി ഇക്കുറി പിറക്കുമോ. ആരാധകരുടെ പട്ടികയിലെ അഞ്ചാമനായി സ്റ്റാൻ വാവ്റിങ്കയുണ്ട്. ഫ്രഞ്ച് ഒാപൺ ഫൈനലിസ്റ്റായ വാവ്റിങ്കയുടെ നിലവിലെ ഫോം കൂടി പരിഗണിച്ചാൽ 15 വർഷത്തിനുശേഷം പുതുചാമ്പ്യനെ പ്രതീക്ഷിക്കാം. ഇവർ അഞ്ചുപേരും 30 കടന്നവർകൂടിയാവുേമ്പാൾ വിംബ്ൾഡൺ അഴകിന് പ്രായമേറുകയും ചെയ്യുന്നു.
ആസ്ട്രേലിയൻ ഒാപൺ നേടി കരിയറിലെ 18ാം ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയ റോജർ ഫെഡറർ ഫ്രഞ്ച് ഒാപൺ ഉപേക്ഷിച്ചാണ് വിംബ്ൾഡണിനായി ഒരുങ്ങിയത്. കരിയറിൽ ഏഴ് വിംബ്ൾഡൺ അണിഞ്ഞ ഫെഡറർ, പീറ്റ് സാംപ്രസിനെ മറികടക്കാൻകൂടിയാവും ഇക്കുറി കോർട്ടിലിറങ്ങുന്നത്. ഒപ്പം 19ാം ഗ്രാൻഡ്സ്ലാമും. അട്ടിമറിക്കാരായ ഡൊമിനിക് തീം, മിലോസ് റോണി, അലക്സാണ്ടർ സ്വരേവ് എന്നിവരും വമ്പന്മാർക്ക് വെല്ലുവിളിയാവും.
വനിതകളിൽ നിലവിലെ ജേതാവുകൂടിയായ സെറീന വില്യംസിെൻറയും മരിയ ഷറപോവയുടെയും അഭാവത്തിലാണ് പോരാട്ടം. 2015, 2016 സീസണിൽ കിരീടമണിഞ്ഞ സെറീന അമ്മയാവാനൊരുങ്ങുേമ്പാൾ പരിക്കാണ് ഷറപോവയെ പുറത്തിരുത്തിയത്. ഇേതാടെ, പുതുചാമ്പ്യന്മാർക്കാവും വിംബ്ൾഡണിൽ അവസരമൊരുങ്ങുന്നത്.
ഫ്രഞ്ച് ഒാപണിൽ അട്ടിമറി കുതിപ്പിലൂടെ കിരീടമണിഞ്ഞ ജെലീന ഒസ്റ്റപെൻകോ, ടോപ് സീഡുകളായ ആഞ്ജലിക് കെർബർ, സിമോണ ഹാലെപ്, കരോലിന പ്ലിസ്കോവ, പെട്ര ക്വിറ്റോവ, കരോലിൻ വോസ്നിയാകി എന്നിവരും കിരീട ഫേവറിറ്റുകൾതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.