ഒളിമ്പിക് ദീപം കാണാൻ അരലക്ഷം പേരെത്തി; ഒളിമ്പിക്സ് കൺഫ്യൂഷനിൽ
text_fieldsടോക്യോ: കോവിഡ് വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കാനുള്ള നിർദേശം ലംഘിച്ച് ഒളിമ്പിക് ദീപം കാണാൻ ആയിരങ്ങൾ ഒരുമിച്ച് കൂടിയതിെൻറ അടിസ്ഥാനത്തിൽ കടുംപിടിത്തം ഉപേക്ഷിച്ച് ഒളിമ്പിക്സ് മാറ്റിവെക്കുന്നതടക്കമുള്ള നടപടികളിലേക്ക് സംഘാടകർ നീങ്ങുന്നതായി റിേപ്പാർട്ട്. ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും ഒളിമ്പിക്സ് നീട്ടിവെക്കാനുള്ള പദ്ധതികൾ ആരംഭിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്നും വിവരം ലഭിച്ചതായി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. മിയാഗിയിലെ സെൻഡായ് സ്റ്റേഷനിലാണ് ഒളിമ്പിക് ദീപം കാണാനായി അരലക്ഷത്തിലധികം ആളുകളെത്തിയത്. അരകിലോമീറ്ററിലധികം ദൂരം നീണ്ടുകിടന്ന വരിയിൽ അരമണിക്കൂറിലധികമാണ് ആളുകൾ കാത്തുനിന്നത്.
കായിക മാമാങ്കം നീട്ടുവെക്കുകയോ അതോ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തണോ എന്ന കാര്യം മാർച്ച് അവസാനം ചേരുന്ന സംഘാടക സമിതി യോഗത്തിൽ തീരുമാനിക്കും. നേരത്തേ ഒളിമ്പിക്സ് യഥാസമയം നടക്കുമെന്ന് പ്രഖ്യാപിച്ച ഐ.ഒ.സി തലവൻ തോമസ് ബാഷ് സ്വരം മയപ്പെടുത്തി സാഹചര്യം വിലയിരുത്തുകയാണെന്ന് പ്രഖ്യാപിച്ചു. ലോകത്തിെൻറ നാനാഭാഗത്തും കൊറോണ വൈറസ് അതിവേഗം പടർന്നുപിടിക്കുേമ്പാഴും കായികതാരങ്ങളുടെ ആരോഗ്യംപോലും പരിഗണിക്കാത്ത ഒളിമ്പിക് അസോസിയേഷെൻറ നിലപാട് കടുത്ത വിമർശനത്തിനിടയാക്കിയിരുനു. 45 ദിവസം മുതൽ ഒന്നോ രണ്ടോ വർഷം നീട്ടിവെക്കണമെന്നാണ് അഭിപ്രായം.
2021, 2022 വർഷങ്ങളിലെ കായിക കലണ്ടറുകളിൽ ഒഴിവുകളില്ലാത്തതിനാൽ പകരം തീയതി കണ്ടെത്താനാകാത്തതും സ്പോൺസർഷിപ് സമ്മർദവുമാണ് സംഘാടകരെ കുഴക്കുന്നത്. കോവിഡ് ബാധ ശമിക്കാത്തതിനെത്തുടർന്ന് ഒളിമ്പിക്സ് മാറ്റിവെക്കണമെന്ന് സ്പാനിഷ് അത്ലറ്റിക് ഫെഡറേഷനും, ഗ്ലോബൽ അത്ലറ്റ് ഗ്രൂപ്പും ആവശ്യപ്പെട്ടു. അമേരിക്കയുടെ ട്രാക്ക് ആൻഡ് ഫീൽഡ്, നീന്തൽ ടീമുകളും ബ്രസീൽ, നോർവേ എന്നീ രാജ്യങ്ങളും നേരേത്ത മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. 2011ൽ ആണവ ദുരന്തം നടന്ന ഫുകുഷിമയിൽ മാർച്ച് 26 മുതൽ ദീപശിഖ പ്രയാണം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.