ആനന്ദിന് 50
text_fieldsചെന്നൈ: ഇന്ത്യയുടെ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിെൻറ 50ാം പിറന്നാളായിരുന്നു ബുധനാഴ്ച. തലേനാൾ മകൻ അഖിലിനൊപ്പം കേക്ക് തയാറാക്കുന്ന തിരക്കിലായിരുന്നു മുൻ ലോക ചാമ്പ്യൻ. ചൊവ്വാഴ്ച ട്വിറ്ററിൽ പങ്കുവെച്ചതാണ് ചിത്രം. കളി എഴുത്തുകാരി സൂസൻ നൈനാനൊപ്പം ആനന്ദ് രചിച്ച ‘മൈൻഡ് മാസ്റ്റർ’ എന്ന പുസ്തകം ബുധനാഴ്ച പ്രകാശനം ചെയ്തു.
1988ൽ ഇന്ത്യയുടെ ആദ്യ ഗ്രാൻഡ്മാസ്റ്ററായ ആനന്ദ് 2000ത്തിൽ തെഹ്റാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ആദ്യമായി വിശ്വജേതാവായി. അഞ്ചുതവണ ലോക ജേതാവായ ആനന്ദ് നോക്കൗട്ട്, റൗണ്ട് റോബിൻ, മാച്ച് വിഭാഗങ്ങളിലായി ചാമ്പ്യൻഷിപ് സ്വന്തമാക്കിയ ഏക കളിക്കാരനുംകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.