വീണ്ടും പേന കൈയിലെടുത്ത് ആനന്ദ്
text_fieldsന്യൂഡൽഹി: കായിക ജീവിതത്തിലെ വിലമതിക്കാനാവാത്ത അനുഭവങ്ങൾ കടലാസിലേക്ക് പകർത ്തി ചെസ് ഇതിഹാസം ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ്. കായിക താരങ്ങൾക്ക് പ്രചോദന മായേക്കാവുന്ന പുസ്തകത്തിന് ‘മൈൻഡ് മാസ്റ്റർ: വിന്നിങ് ലെസൺസ് ഫ്രം എ ചാമ്പയൻസ് ലൈഫ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ വിജയങ്ങൾ, കയ്പേറിയ തോൽവികൾ, ലോകത്തിലെ ഏറ്റവും മികച്ച ബുദ്ധിശാലികളുമായുള്ള മത്സരാനുഭവങ്ങൾ, മത്സരവിജയത്തിനായുള്ള തയാറെടുപ്പുകൾ എന്നിങ്ങനെ ജീവിതത്തിലെ പല സുപ്രധാന സംഭവങ്ങളും ആനന്ദ് പുസ്തകത്തിൽ വരച്ചിടുന്നുണ്ട്. ഹാഷറ്റെ ഇന്ത്യ പ്രസിദ്ധീകരിക്കുന്ന പുസ്തകം ഡിസംബർ 11ന് പ്രകാശനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.