ഇന്ത്യൻ താരങ്ങൾ പങ്കെടുത്ത കനോക്സലാലം ചാമ്പ്യൻഷിപ് ആവേശമായി VIDEO
text_fieldsകോടഞ്ചേരി: വെള്ളിയാഴ്ച നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻ ഷിപ്പിെൻറ മുന്നോടിയായി വ്യാഴാഴ്ച ചാലിപ്പുഴയിൽ പുലിക്കയത്ത് വിവിധ സംസ്ഥാനങ്ങളി ൽനിന്നെത്തിയ കയാക്കിങ് താരങ്ങൾ പങ്കെടുത്ത കനോക്സലാലം ചാമ്പ്യൻഷിപ് കാണികൾക്ക് ആവേശമായി. പാറക്കെട്ടുകളിൽ തട്ടിച്ചിതറി കുത്തിയൊഴുകുന്ന പുഴയിൽ വനിതകളടക്കമുള്ള താരങ്ങളുടെ പ്രകടനം കാണാൻ നിരവധി ആൾക്കാർ എത്തിയിരുന്നു.
മധ്യപ്രദേശ്, ഉത്തരഖണ്ഡ്, ഝാർഖണ്ഡ്, കർണാടക, ഇന്ത്യൻ നേവി, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് എന്നീ ടീമുകളിൽനിന്നായി 60 കയാക്കിങ് താരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. പുരുഷ വിഭാഗത്തിൽ ഉത്തരഖണ്ഡുകാരായ ആഷിഷ്റാ വാറ്റ്, അമിത് താപ്പാ, ഡാ മാൻസിങ് എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
വനിതകളുടെ വിഭാഗത്തിൽ ആർ. പാൻടി (മധ്യപ്രദേശ്) ഒന്നാം സ്ഥാനവും നൈന അധികാരി (ഉത്തരഖണ്ഡ്) രണ്ടാം സ്ഥാനവും അതഹ്ന യാദവ (ഉത്തരഖണ്ഡ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.