ബജ്രംഗ് പൂനിയക്ക് ഖേൽരത്ന ശിപാർശ
text_fieldsന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരത്തിനുള്ള ശി പാർശ ഗുസ്തി താരം ബജ്രംഗ് പൂനിയക്ക്. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും രാജ്യത്തിനായി സ്വർണമെഡൽ നേടിയ പൂനിയയുടെ പേരാണ് തെരഞ്ഞെടുപ്പ് സമിതി നിർദേശി ച്ചിരിക്കുന്നത്.
ബോക്സിങ് ഇതിഹാസം എം.സി മേരി കോം, മുൻ ഇന്ത്യൻ ഫുട്ബാൾ ടീം നായ കൻ ബെയ്ച്യുങ് ബൂട്ടിയ എന്നിവരുൾപ്പെടുന്നതാണ് 12 അംഗ കമ്മിറ്റി. കഴിഞ്ഞവർഷം ഖേൽരത്ന പുരസ്കാരത്തിന് പരിഗണിച്ചില്ലെന്ന് കാണിച്ച് പൂനിയ കോടതിയെ സമീപിച്ചിരുന്നു. ‘ഇൗ അവാർഡിന് അർഹനാക്കുന്ന എല്ലാ നേട്ടങ്ങളും ഞാൻ കൊയ്തിട്ടുണ്ട്. ഏറ്റവും അർഹമായ കരങ്ങളിൽ അവാർഡുകൾ എത്തണമെന്ന് ഞാൻ നേരേത്ത പറഞ്ഞതാണ് -പുരസ്കാര ശിപാർശയെക്കുറിച്ച് ബജ്രംഗ് പ്രതികരിച്ചു. സെപ്റ്റംബർ 14 മുതൽ 22 വരെ കസഖ്സ്താനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങളിലാണ് താരമിപ്പോൾ.
ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ഖുദാൻ ഗ്രാമത്തിൽനിന്ന് വരുന്ന ബംജ്രംഗ് കഴിഞ്ഞവർഷം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിെൻറ 65 കി. ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണമെഡൽ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞവർഷം തന്നെ ആസ്ട്രേലിയയിലെ ഗോൾഡ്കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും ഇതേ ഇനത്തിൽ സ്വർണം നേടി. ഇതുകൂടാതെ രണ്ടുവട്ടം ലോകചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാവായ ബജ്രംഗ് ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കൂടിയാണ്. 2013ൽ ബുഡാപെസ്റ്റിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ 60 കി. വിഭാഗത്തിൽ വെങ്കലം നേടിയിരുന്നതാരം കഴിഞ്ഞവർഷം അതേ വേദിയിൽ 65 കി. വിഭാഗത്തിൽ വെള്ളിയായി മെച്ചപ്പെടുത്തി.
ഇതിനു മുമ്പ് സുശീൽ കുമാർ, യോഗേശ്വർ ദത്ത്, സാക്ഷി മാലിക് എന്നീ ഗുസ്തിക്കാരാണ് ഖേൽരത്ന പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. 25കാരനായ ബജ്രംഗിനെ 2015ൽ അർജുന അവാർഡും ഇൗ വർഷമാദ്യം പദ്മശ്രീയും നൽകി രാജ്യം ആദരിച്ചിരുന്നു. നിലവിൽ ഇന്ത്യൻ റെയിൽവേയിൽ ടി.ടി.ഇ തസ്തികയിലാണ്. ദേശീയ കായിക ദിനമായ ആഗസ്റ്റ് 29ന് രാഷ്ട്രപതിയാണ് പുരസ്കാരം സമ്മാനിക്കുക. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും വെയ്റ്റ്ലിഫ്റ്റർ മീരാഭായ് ചാനുവുമായിരുന്നു കഴിഞ്ഞ വർഷത്തെ ജേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.