ഖേൽരത്ന: കോടതിയെ സമീപിക്കുമെന്ന് ബജ്രങ് പൂനിയ
text_fieldsന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന നിഷേധിച്ചതിനെതിരെ ഗുസ്തിതാരം ബജ്രങ് പൂനിയ. തന്നെ പരിഗണിക്കാത്ത സർക്കാർ നിലപാടിനെതിരെ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോമൺവെൽത്ത് ഗെയിംസിലെയും ഏഷ്യൻ ഗെയിംസിലെയും സ്വർണനേട്ടം കണക്കിലെടുത്ത് ബജ്രങ് പൂനിയയെ ഖേൽരത്നക്കായി റെസ്ലിങ് ഫെഡറേഷൻ നാമനിർദേശം ചെയ്തിരുന്നു. എന്നാൽ, പുരസ്കാരസമിതി തള്ളി.
ഇതിൽ കടുത്ത നിരാശയുണ്ടെന്നും കായികമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും ബജ്രങ് പൂനിയ പറഞ്ഞു. താൻ പുരസ്കാരത്തിന് അർഹയാണോ അല്ലയോ എന്ന് മന്ത്രി വ്യക്തമാക്കണം. അർഹയെങ്കിൽ പുരസ്കാരം നൽകണം. അല്ലെങ്കിൽ അത് വ്യക്താക്കണം. മന്ത്രിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വേൾഡ് ചാമ്പ്യൻഷിപ് വെങ്കല മെഡൽ ജേതാവുകൂടിയായ പൂനിയ ഭീഷണിയുയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.