സ്പോര്‍ട്സ് സ്കൂൾ സെലക്ഷന് ട്രയല്‍സ് 28ന്
text_fieldsകൽപറ്റ: ആറ് മുതല്‍ പതിനൊന്നാം തരം വരെയുള്ള സ്കൂള്‍ വിദ്യാർഥികള്‍ക്ക് കേരളത്തിലെ മുന്‍നിര സ്പോര്‍ട്സ് സ്കൂളുകളിലേക്കുള്ള സെലക്ഷന് ട്രയല്‍സ് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്നു. അത് ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ്, തൈക്വാൻഡോ, വോളിബാള്‍, ബാസ്കറ്റ്ബാള്‍, ഹോക്കി, റെസ്ലിങ് തുടങ്ങിയ കായിക ഇനങ്ങള്‍ക്കുള്ള സെലക്ഷനാണ് ഏപ്രില്‍ 28ന് നടക്കുന്നത്. വിദ്യാർഥികള്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും രണ്ട് ഫോട്ടോയും സഹിതം രാവിലെ എട്ടിന് മുമ്പ് സ്റ്റേഡിയത്തില്‍ ഹാജരാകണം. ആറ്, ഏഴ് ക്ലാസുകളിലേക്ക് ജനറല്‍ ടെസ്റ്റ് വഴിയും ഒമ്പത്, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റിലേക്ക് സംസ്ഥാനതല മെഡല്‍ ജേതാക്കള്‍ക്കും 8,11 ക്ലാസുകളിലേക്ക് ജനറല്‍ ടെസ്റ്റിനൊപ്പം ഗെയിം പ്രാവീണ്യം കൂടി പരിഗണിച്ചാവും പ്രവേശനം നല്‍കുക. ഡയറക്ടറേറ്റ് ഓഫ് സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സിന്റെ (ഡി.എസ്.വൈ.എ) കീഴിലുള്ള സ്പോര്‍ട്സ് കേരളയാണ് കായിക വിദ്യാർഥികള്‍ക്കായി അവസരം ഒരുക്കുന്നത്. തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂള്‍, തൃശൂര്‍ സ്പോര്‍ട്സ് ഡിവിഷന് എന്നിവിടങ്ങളിലേക്കുള്ള ആറു മുതല്‍ 11 വരെ ക്ലാസുകളിലേക്കുള്ള സെലക്ഷന് ട്രയല്‍സാണ് വയനാട്ടില്‍വെച്ച് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.