ഫിറോസ് ഷാ കോട്ലയിൽ പാകിസ്താനെതിരായ കുംബ്ലെയുടെ 'പെർഫെക്ട് 10'ന് 22 വയസ്സ്
text_fieldsന്യൂഡൽഹി: 22 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമായിരുന്നു ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ ടെസ്റ്റ് ക്രിക്കറ്റിലെ ഒരിന്നിങ്സിലെ 10 വിക്കറ്റും വീഴ്ത്തി റെക്കോഡ് ബുക്കിൽ ഇടം പിടിച്ചത്.
1999 ഫെബ്രുവരി ഏഴിന് ചിരവൈരികളായ പാകിസ്താനെതിരെയായിരുന്നു ആ മാന്ത്രിക പ്രകടനം. മത്സരത്തിലെ പ്രകടനത്തിലൂടെ ഇംഗ്ലീഷ് ഓഫ് സ്പിന്നർ ജിം ലേക്കറിന്‍റെ റെക്കോഡിനൊപ്പമെത്തുകയായിരുന്നു കുംബ്ലെ. 1956ൽ ഓൾഡ്ട്രാഫോഡിൽ ആസ്ട്രേലിയക്കെതിരെ 53 റൺസ് മാത്രം വഴങ്ങിയായിരുന്നു ലേക്കർ 10 വിക്കറ്റ് വീഴ്ത്തിയത്.
രണ്ട് മത്സര പരമ്പരയിൽ ചെന്നൈയിൽ നടന്ന ആദ്യ മത്സരം 12 റൺസിന്‍റെ നേരിയ മാർജിനിൽ തോറ്റ ഇന്ത്യക്ക് ഡൽഹി ടെസ്റ്റിലെ വിജയം അനിവാര്യമായിരുന്നു. കാർഗിൽ യുദ്ധത്തിന്‍റെ കാലം കൂടി ആയിരുന്നതിനാൽ വാശി അൽപം കൂടുതലായിരുന്നു മത്സരങ്ങൾക്ക്.
ഇന്ത്യ മുന്നോറ്റുവെച്ച 420 റൺസ് ലക്ഷ്യം തേടിയിറങ്ങിയ പാകിസ്താനായി ഓപണർമാരായ ശാഹിദ് അഫ്രീദിയും സഈദ് അൻവറും മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ 101 റൺസാണ് ഇരുവരും ചേർത്തത്. 26.3 ഓവറിൽ 74 റൺസ് മാത്രം വഴങ്ങി 10 പാക് വിക്കറ്റുകളും പിഴുത കുംബ്ലെ ഇന്ത്യക്ക് 212 റൺസിന്‍റെ ഐതിഹാസിക ജയം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.