Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightധോണിയുടെ ബേബി ഗേൾ...

ധോണിയുടെ ബേബി ഗേൾ വേർഷനോ? ഏഴുവയസുകാരിയുടെ ഹെലിക്കോപ്​റ്റർ ഷോട്ട് വൈറൽ​ VIDEO

text_fields
bookmark_border
ധോണിയുടെ ബേബി ഗേൾ വേർഷനോ?  ഏഴുവയസുകാരിയുടെ ഹെലിക്കോപ്​റ്റർ ഷോട്ട് വൈറൽ​ VIDEO
cancel

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്​ ധോണി പല കാര്യങ്ങൾ കൊണ്ട്​ ക്രിക്കറ്റ്​ പ്രേമികളുടെ ഇഷ്​ട താരമാണ്​. താരത്തി​െൻറ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായി ആരാധകർ എടുത്തുപറയാറുള്ളത് അദ്ദേഹത്തി​െൻറ കരുത്തുറ്റ​ ഹെലിക്കോപ്​റ്റർ ഷോട്ടാണ്​. ഏറ്റവും പെർഫക്ഷനിൽ ധോണിക്ക്​ മാത്രമായി അടിക്കാൻ പറ്റുന്ന ഹെലിക്കോപ്​റ്റർ ഷോട്ട്​ ഏഴ്​ വയസുകാരി അടിച്ചാൽ എങ്ങനെയിരിക്കും.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ അത്തരമൊരു വിഡിയോ തരംഗമാവുകയാണ്​. ഏഴു വയസുകാരിയായ പരി ശർമ അതിവേഗതയോടെയും ബാലൻസോടെയും ഹെലിക്കോപ്​റ്റർ ഷോട്ടടിക്കുന്ന വിഡിയോ മുൻ ഇന്ത്യൻ ബാറ്റ്​സ്​മാൻ ആകാശ്​ ചോപ്രയാണ്​ ട്വിറ്ററിൽ പങ്കുവെച്ചത്​. 'വ്യാഴാഴ്​ച ദിവസത്തെ ഇടിവെട്ട്​... ഞങ്ങളുടെ സ്വന്തം പരി ശർമ.. അവൾ സൂപ്പർ ടാലൻറഡ്​ അല്ലേ...?? ചോപ്ര വിഡിയോയുടെ അടിക്കുറിപ്പായി കുറിച്ചു.

ധോണിയുമായി തന്നെയാണ്​ പരി ശർമയെ ട്വിറ്റരാട്ടികൾ താരതമ്യം ചെയ്യുന്നത്​. വനിതാ ക്രിക്കറ്റിലെ ലേഡി ധോണിയായി പരി മാറുമെന്നും ധോണി പെൺകുട്ടിയായിരുന്നുവെങ്കിൽ ഇങ്ങനെയിരിക്കുമെന്നുമൊക്കെയാണ്​ ട്വീറ്റിന്​ ലഭിച്ച മറുപടികൾ. നേരത്തെ മുൻ ഇംഗ്ലണ്ട്​ നായകൻ മൈക്കൽ വോനും വെസ്റ്റ്​ ഇൻഡീസ്​ ബാറ്റ്​സ്​മാൻ ഷായ്​ ഹോപും പരിയുടെ ഹെലിക്കോപ്​റ്റർ ഷോട്ട്​ പങ്കുവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ms dhonihelicopter shot
News Summary - 7-Year-Old Girl's Helicopter Shots goes viral
Next Story