Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightചെന്നൈ അറിയാൻ...പ്രായം...

ചെന്നൈ അറിയാൻ...പ്രായം വെറുമൊരു നമ്പറല്ല

text_fields
bookmark_border
ചെന്നൈ അറിയാൻ...പ്രായം വെറുമൊരു നമ്പറല്ല
cancel
camera_alt

ചെന്നൈ സൂപ്പർ കിങ്​സ്​ 

​േ​ട്രാളന്മാരെല്ലാം ചെന്നൈ സൂപ്പർകിങ്​സിനെതിരെ ക്വ​േട്ടഷൻ വാങ്ങി ​ക്രീസിലിറങ്ങിയിരിക്കുകയാണ്​. ധോണിയും സംഘവും അടിപതറി നിൽക്കു​േമ്പാൾ പക​വീട്ടാനെന്നപോലെ സമൂഹ മാധ്യമങ്ങളിൽ അവർ വാളെടുത്തു വീശുന്നു. ടീമംഗങ്ങളുടെ പ്രായവും കളിക്കാരുടെ സെലക്​ഷനും ഉൾപ്പെടെ എല്ലാം വലിച്ചുവാരി ​മുൻ ചാമ്പ്യന്മാരുടെ നെഞ്ചത്ത്​ പതിക്കുന്നു.

​െഎ.പി.എൽ 13ാം സീസണിൽ 10​ മത്സരം കഴിഞ്ഞപ്പോൾ ഏഴും തോറ്റ്​ പ്രാഥമിക റൗണ്ടിൽ തന്നെ ​പുറത്താവൽ ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്​ ചെന്നൈ. ഇനി ശേഷിക്കുന്ന നാലു​ മത്സരവും ജയിച്ചാൽ തന്നെ എട്ടാം സ്ഥാനത്തുള്ള ടീമിന്​ ​േപ്ല ഒാഫ്​ വിദൂരസാധ്യതയുള്ള സ്വപ്​നം മാത്രമാണ്​. കഴിഞ്ഞ 10 സീസണിലും ​േപ്ല ഒാഫ്​ കളിച്ച്​, എട്ടുതവണ ഫൈനലും കളിച്ച ചെന്നൈ ചരിത്രത്തിൽ ആദ്യമായി ​േപ്ല ഒാഫിൽ പോലും ഇടമില്ലാതെ പുറത്താവുമെന്ന നാണക്കേടി​െൻറ വക്കിലാണ്​ ആരാധകക്കൂട്ടങ്ങൾ.

ഡാഡീസ്​ ആർമി

​െഎ.പി.എൽ 13ാം സീസണിന്​ അറേബ്യൻ മണ്ണിൽ കൊടിയേറും മുമ്പ്​ ചെന്നൈ സൂപ്പർകിങ്​സിനെ പ്രായത്തെക്കുറിച്ച്​ ആരെങ്കിലും ഒാർമിപ്പിച്ചാൽ, അത്​ വെറുമൊരു നമ്പർ എന്നായിരുന്നു ഉത്തരം. ഇക്കാലംവരെ അതങ്ങനെയായിരുന്നതിനാൽ ആർക്കും പരിഭവവുമുണ്ടായില്ല.

പക്ഷേ, ഇക്കുറി സീസൺ മുക്കാൽഭാഗം​ പിന്നിട​െവ മച്ചാൻസിനെ നോക്കി വയസ്സ്​ വിളിച്ചുപറയുകയാണ്​ സോഷ്യൽ മീഡിയ. ​​13ാം സീസണിലെ വയസ്സൻ പടയാണ്​ ചെന്നൈ സൂപ്പർ കിങ്​സ്​. ടീമി​െൻറ ശരാശരി പ്രായം 30.5 വയസ്സ്​. 23 അംഗ ടീമിൽ 11 പേർ 30 വയസ്സിനു​ മുകളിൽ പ്രായമുള്ളവർ. അവരിൽ ആറുപേരുടെ പ്രായം 35നും മുകളിൽ.

ക്യാപ്​റ്റൻ എം.എസ്​. ധോണിയും ഷെയ്​ൻ വാട്​സനും 39ൽ കിതച്ചുവീഴുന്നു. മുന്നിൽനിന്ന്​ നയിക്കേണ്ട സീനിയർ താരങ്ങൾ തളരുന്നത്​ കണ്ട്​, ടീമിലെ കുഞ്ഞൻ സാം കറനും പരിഭ്രമിക്കുന്നു. രാജു ഗെയ്​ക്​വാദ്​, എൻ. ജഗദീശൻ, മോനുകുമാർ എന്നിവർക്ക്​​ ധോണി അവസരം നൽകുന്നുമില്ല. പിയൂഷ്​ ചൗള, കേദാർ ജാദവ്​ തുടങ്ങിയ പഴയ എൻജിനുകളെ തുർച്ചയായ പരാജയത്തിലും വിശ്വസിച്ച്​ കൂടെക്കൂട്ടു​േമ്പാൾ ക്യാപ്​റ്റൻ യുവതാരങ്ങളെ പരിഗണിക്കുന്നേയില്ലെന്ന വിമർശനവും ശക്തമാണ്​.

30.5 > 25.80

ചെന്നൈ സൂപ്പർ കിങ്​സി​െൻറ ശരാശരി പ്രായം 30.5 വയസ്സ്​. ലീഗിലെ കാരണവർ. തിങ്കളാഴ്​ച അവർ തോൽവിവഴങ്ങിയ രാജസ്​ഥാൻ റോയൽസാവ​െട്ട സീസണിലെ ഏറ്റവും യുവത്വമുള്ള ടീമും.

യുവത്വവും കൗമാരവും, വെറ്ററൻസുമുള്ള രാജസ്​ഥാ​െൻറ ശരാശരി പ്രായം 25.80 വയസ്സ്​. ടീമിലെ ഏറ്റവും മുതിർന്ന താരമായ റോബിൻ ഉത്തപ്പയുടെ​ വയസ്സ്​ 34. ഇളമുറക്കായി 18വയസ്സി​െൻറ തീപ്പൊരിയിൽ മൂന്നുപേർ (യശസ്വി ജയ്​സ്വാൾ, റിയാൻ പരാഗ്​, കാർത്തിക്​ ത്യാഗി).

യുവതാരങ്ങളിൽ സ്​പാർക്കില്ലെന്ന്​ ധോണി

പഴയ പടക്കുതിരകളുമായി കളിച്ച ടീം ദയനീയമായി തോൽക്കു​േമ്പാഴും ക്യാപ്​റ്റൻ ധോണിക്ക്​ വിശ്വാസം അവരിൽ തന്നെയാണ്​. യുവതാരങ്ങളെ പരിഗണിക്കുന്നില്ലെന്ന ചോദ്യത്തിന്​ വെറ്ററൻ താരങ്ങളെ മറികടന്ന്​ പരിഗണിക്കാൻ യുവതാരങ്ങളിൽ വേണ്ടത്ര സ്​പാർക്​ ഇല്ലെന്നായിരുന്നു ധോണിയുടെ ഉത്തരം.

''യുവതാരങ്ങൾക്ക്​ വേണ്ടത്ര പരിഗണ നൽകിയില്ലെന്ന വിമർശനമുണ്ട്​. ടീമിലെ സീനിയർ താരങ്ങളെ മറികടന്ന്​ പരിഗണിക്കാൻ വേണ്ട തീപ്പൊരിയൊന്നും അവരിൽ കണ്ടില്ല'' -ധോണി പറഞ്ഞു.

കേദാറിൽ എന്ത്​ തീപ്പൊരിയെന്ന്​ ശ്രീകാന്ത്​

ന്യൂഡൽഹി: ചെന്നൈയുടെ ടീം സെലക്​ഷനെ ന്യായീകരിച്ച ക്യാപ്​റ്റൻ ധോണിക്കെതിരെ പരിഹാസവുമായി മുൻ ഇന്ത്യൻ ക്യാപ്​റ്റനും സെലക്​ടറുമായിരുന്ന കെ. ശ്രീകാന്ത്​.

'ടീം സെലക്​ഷനെ ന്യായീകരിക്കാൻ ധോണി പറഞ്ഞത്​ ഒരിക്കലും സ്വീകാര്യമല്ല. അ​േ​ദ്ദഹം ചെയ്യുന്നുവെന്ന്​ പറയുന്ന കാര്യങ്ങൾ അർഥമില്ലാത്തതാണ്​. യുവതാരം എൻ. ജഗദീശനിൽ സ്​പാർക്കില്ലെന്നാണ്​ ധോണി പറയുന്നത്​. എന്നാൽ, കേദാർ ജാദവിലാണോ സ്​​പാർക്​. ഇത്​ മണ്ടത്തമാണ്​.'' -​ശ്രീകാന്ത്​ തുറന്നടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingsIPL 2020
News Summary - age is not just numbers dear chennai super kings
Next Story