റഫറിയുടെ കഷണ്ടിത്തല ഫുട്ബാളാണെന്ന് കരുതി എ.ഐ കാമറ; ഷൂട്ടിങ് ആകെ കുളമായി VIDEO
text_fieldsഗ്ലാസ്കോ: കാമറമാെൻറ പണി എ.ഐ കാമറയെ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കാമറ) ഏൽപ്പിച്ചാൽ ഇങ്ങനെയിരിക്കും. ഫുട്ബാളാണെന്ന് കരുതി എ.ഐ കാമറ നല്ലൊരു സമയവും ഫോക്കസ് ചെയ്തത് ലൈൻ റഫറിയുടെ കഷണ്ടിത്തലയെ. അതോടെ മത്സരം ടി.വിയിൽ കാണാനിരുന്ന ആരാധകർക്ക് മത്സരത്തിെൻറ ലൈവ് ടെലിക്കാസ്റ്റിങ് പലപ്പോഴായി നഷ്ടമായി.
സ്കോട്ലാൻഡിലെ കാലിഡോണിയൻ സ്റ്റേഡിയത്തിലെ മത്സരത്തിനിടെയായിരുന്നു സംഭവം. കാലിഡോണിയൻ തിസ്ലും െഎർ യുനൈറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് രസകരമായ സംഭവമുണ്ടായത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം സ്റ്റേഡിയത്തിൽ ആൾപ്പെരുമാറ്റം കുറക്കാനായി കാമറമാൻമാരെ വെട്ടിക്കുറച്ച് ആ പണി ബാൾട്രാക്കിങ് സംവിധാനമുള്ള എ.െഎ കാമറക്ക് നൽകിയതായിരുന്നു സംഘാടകർ. എന്നാൽ, കിക്കോഫ് വിസിൽ മുഴങ്ങിയതിനു പിന്നാലെ ടി.വിയിൽ കളി കണ്ടവർ ഞെട്ടി.
വൈഡ് ആങ്കിളിലേക്ക് കളി പോകുേമ്പാൾ സ്ക്രീനിലൊന്നും പന്ത് കാണുന്നില്ല. പകരം, ടച്ച് ലൈനിന് പുറത്ത് അങ്ങോട്ടും ഇേങ്ങാട്ടുമായി ഒാടുന്ന ലൈൻ റഫറിയെ തന്നെ കാണുന്നു. വല്ലപ്പോഴുമാണ് പന്തും കളിക്കാരും ഫോകസ് ചെയ്യപ്പെടുന്നത്. മിനിറ്റുകൾ കഴിഞ്ഞാണ് സംഗതി മനസ്സിലായത്. കഷണ്ടിത്തലയനായ ലൈൻ റഫറിയുടെ തിളങ്ങുന്ന തലയെ പന്തായി തെറ്റിദ്ധരിച്ച 'എ.െഎ കാമറ' േഫാകസ് അവിടെ മാത്രമാക്കി. കാണികൾക്കിടയിൽ സംഭവം ചിരിയും അമർഷവുമായി മാറി.
കളി പുരോഗമിക്കുന്നതിനിടെ കമേൻററ്റർമാർ ക്ഷമാപണവും നടത്തുന്നുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ സംഭവം വൈറലായതോടെ കരാർ ചുമതലയുണ്ടായിരുന്നു കാമറ കമ്പനി മാപ്പപേക്ഷയുമായി രംഗത്തെതി. പ്രശ്നം പരിഹരിക്കുമെന്നും ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നും ഉറപ്പുനൽകിയാണ് അവർ രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.