കപ്പിനൊപ്പം ഒരുപിടി റെക്കോർഡുകളും; ബയേൺ മടങ്ങുന്നത് നിറചിരിയിൽ
text_fieldsലിസ്ബൺ: പി.എസ്.ജിയെ എതിരില്ലാത്ത ഒരുഗോളിന് തോൽപ്പിച്ച് ബയേൺ മടങ്ങുന്നത് നിറഞ്ഞ സന്തോഷത്തിൽ. ജയത്തോടെ കപ്പിനൊപ്പം ഒരുപിടി റെക്കോർഡുകളും ബയേണിെൻറ പേരിലായി.
-എല്ലാ കളിയും ജയിച്ച് ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ആദ്യ ടീം. 11ൽ 11ഉം ജയിച്ചു
-രണ്ടു തവണ യൂറോപ്യൻ 'ട്രിപ്ൾ' നേടുന്ന രണ്ടാമത്തെ ടീം (ചാമ്പ്യൻസ് ലീഗ്, ബുണ്ടസ് ലിഗ, ജർമൻ കപ്പ്). ബാഴ്സലോണയാണ് നേരത്തേ രണ്ടു തവണ ട്രിപ്ൾ നേടിയത്.
-ബയേണിെൻറ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടം ആറായി. (1974, 1975, 1976, 2001, 2013, 2020). ഇപ്പോൾ ലിവർപൂളിനൊപ്പം. 13 കിരീടവുമായി റയൽ മഡ്രിഡാണ് ഒന്നാമത്. എ.സി മിലാൻ (7) രണ്ടാമത്.
-സീസണിലെ ഗോൾ വേട്ടയിൽ ബയേണിെൻറ റോബർട് ലെവൻഡോവ്സ്കിയാണ് ഒന്നാമത് (15ഗോൾ). 2007ൽ കകാ ടോപ് സ്കോറർ ആയ ശേഷം, ക്രിസ്റ്റ്യാനോയോ, മെസ്സിയോ അല്ലാതെ ഒരാൾ മുന്നിലെത്തുന്നത് ആദ്യം
-അപരാജിതമാണ് ബയേണിെൻറ കുതിപ്പ്. അവസാന 26ൽ 25 കളിയിലും അവർ ജയിച്ചു. ഒരു മത്സരം സമനിലയായി. 2020ൽ ഒരു കളി മാത്രമേ തോറ്റുള്ളൂ.
-ചാമ്പ്യൻസ് ലീഗ് സീസണിൽ ഗോളടിച്ച് കൂട്ടിയാണ് ബയേൺ മുന്നേറിയത്. ആെക നേടിയത് 43ഗോളുകൾ. വഴങ്ങിയതാവെട്ട 11. ഗോൾ വ്യത്യാസം 35 എന്നത് പുതിയ റെക്കോഡായി.
-സീസണിൽ എല്ലാ മത്സരങ്ങളിലുമായി ലെവൻഡോവ്സ്കി നേടിയ ഗോളുകളുടെ എണ്ണം 55. രണ്ടാം സ്ഥാനത്തുള്ള സിറോ ഇമ്മൊബിലിനെക്കാൾ 16 ഗോൾ അധികം.
-ചാമ്പ്യൻസ് ലീഗിൽ ബയേണിെൻറ 500ാമത്തെ ഗോളായിരുന്നു കിങ്സ്ലി കോമാെൻറത്. റയൽ മഡ്രിഡ് (567), ബാഴ്സലോണ (517) എന്നിവർ മാത്രമാണ് 500ന് മുകളിൽ ഗോളുകൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.