ധോണിക്കൊന്നും തെളിയിക്കാനില്ല; എന്നാൽ, മോർഗെൻറ കാര്യം അങ്ങനെയല്ല -ബ്രാഡ് ഹോഗ്
text_fieldsഎംഎസ് ധോണിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2021 ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ക്യാപ്റ്റൻ ഇയോൻ മോർഗനായിരിക്കും കൂടുതൽ സമ്മർദ്ദമെന്ന് മുൻ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. വെല്ലുവിളികൾ ധോണിയെ അസ്വസ്ഥനാക്കില്ല, കാരണം, അദ്ദേഹത്തിന് ഇനി കരിയറിൽ കൂടുതലൊന്നും തെളിയിക്കാനില്ല, അതേസമയം, ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ നയിക്കേണ്ടയാൾ എന്ന നിലക്ക് മോർഗന് ധാരാളം വെല്ലുവിളികളുണ്ടെന്നും ഹോഗ് വ്യക്തമാക്കി.
'എംഎസ് ധോണി ഓയിന്‍ മോര്‍ഗനെക്കാള്‍ മികച്ച ക്യാപ്റ്റനാണ്. അദ്ദേഹത്തെ യാതൊന്നും അലട്ടുന്നില്ല. കരിയറിന്റെ അവസാന സമയത്താണ് ധോണിയുള്ളത്. അതിനാൽ, ഫോമും വലിയ കാര്യമാക്കാനില്ല. എന്നാൽ, മോര്ഗെൻറ കാര്യം അങ്ങനെയല്ല. അവൻ ബാറ്റിങ്ങില്‍ തന്റെ ഫോം വീണ്ടെടുക്കേണ്ടതുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കുന്നതില്‍ തന്റെ മോശം പ്രകടനത്തിന്റെ സമ്മര്‍ദ്ദവും മോര്‍ഗനെ ബാധിച്ചേക്കും. - 50 കാരനായ ഹോഗ് പറഞ്ഞു.
ധോണി സ്റ്റംപിന് പിന്നില്‍ നിന്ന് ടീമിനെ ശക്തമായി നയിക്കുന്നുണ്ട്. മോര്‍ഗനേക്കാള്‍ ടീമില്‍ സ്വാധീനം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. മോര്‍ഗന് വലിയ ഇന്നിങ്‌സ് കളിക്കാനാവുന്നില്ല. ടൂര്‍ണമെന്റിലുടെനീളം അവന്‍ കളിച്ചത് ചെറിയ ഇന്നിങ്‌സാണ്. എല്ലായ്പ്പോഴും ആക്രമിച്ച് കളിക്കാനാണ് മോർഗൻ ശ്രമിക്കുന്നത്. ധോണി മികച്ച പദ്ധതികളോടെയാവും ഫൈനലിനിറങ്ങുക. അതിനാല്‍ സമ്മര്‍ദ്ദം മോര്‍ഗന് തന്നെയാവും'- ഹോഗ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.