ബ്രെറ്റ് ലിയുടെ ഐ.പി.എൽ ഫേവറിറ്റുകളിൽ മലയാളിയും; ലാറക്ക് പ്രിയം യൂനിവേഴ്സൽ ബോസിനെ തന്നെ
text_fieldsആവേശമേറിയ നിരവധി പോരാട്ടങ്ങൾ സമ്മാനിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസൺ വിടവാങ്ങി. കന്നി കിരീടം കൊതിച്ച് ഫൈനലിൽ പോരാടിയ ഡൽഹി കാപിറ്റൽസിനെ തകർത്ത് മുംബൈ അഞ്ചാം കിരീടമണിഞ്ഞ സീസണിൽ ഒരുപിടി യുവതാരങ്ങളുടെ ഞെട്ടിക്കുന്ന പ്രകടനങ്ങൾക്കും ക്രിക്കറ്റ് പ്രേമികൾ സാക്ഷിയായി. അത്തരത്തിൽ തിളങ്ങിയ രണ്ട് താരങ്ങളെ പേരെടുത്ത് പറഞ്ഞിരിക്കുകയാണ് മുൻ ഒാസീസ് ഇതിഹാസ ബൗളർ ബ്രെറ്റ്ലീ. മലയാളിയായ ദേവ്ദത്ത് പടിക്കലിെൻറയും രാഹുൽ തെവാത്തിയയുടേയും പ്രകടനങ്ങൾ മികച്ചതായിരുന്നുവെന്ന് താരം സ്റ്റാർ സ്പോർട്സ് ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയിൽ പെങ്കടുത്തുകൊണ്ട് പറഞ്ഞു.
സീസണിലൂടെ പുതിയ ഇന്ത്യന്‍ യുവതാരങ്ങൾ കടന്നുവന്നതിനെ ബ്രെറ്റ് ലീ സ്വാഗതം ചെയ്തു. കാണികളില്ലാതെ പ്രീമിയർ ലീഗ് മല്‍സരങ്ങള്‍ നടത്തേണ്ടി വന്നത് അങ്ങേയറ്റം കടുപ്പമായിരുന്നു. എന്നാല്‍ എെൻറ അഭിപ്രായത്തിൽ ഇൗ സീസണിലെ ഏറ്റവും മികച്ച കാര്യം ചില ഇന്ത്യന്‍ യുവതാരങ്ങളുടെ കടന്നുവരവാണ്. ദേവ്ദത്ത് പടിക്കൽ, തെവാത്തിയ എന്നിവരെ പോലുള്ള യുവതാരങ്ങള്‍ മികച്ച രീതിയിൽ കളിച്ചു. ഡല്‍ഹി കാപ്പിറ്റല്‍സ് നമ്മള്‍ ഈ സീസണില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെച്ചതിനും നാം ഇൗ സീസണിൽ സാക്ഷിയായി. ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനവും മികച്ചതായിരുന്നുവെന്നും താരം പറഞ്ഞു.
അതേസമയം, ക്രിക്കറ്റ് കണക്ടഡിൽ പെങ്കടുത്ത് സംസാരിച്ച ബ്രയാൻ ലാറ പഞ്ചാബിന് വേണ്ടിയുള്ള ക്രിസ് ഗെയിലിെൻറ പ്രകടനത്തെ വാനോളം പുകഴ്ത്തി. ഗെയ്ലിെൻറ ബാറ്റിങ് ഏറെ ആസ്വാദ്യകരമായിരുന്നു. യൂനിവേഴ്‌സല്‍ ബോസ് തന്നെയാണ് അയാൾ. അതിനു കാരണങ്ങളുണ്ട്. ഒരുപാട് പേര്‍ മല്‍സരം കണ്ടു കൊണ്ടിരിക്കെ ടൂര്‍ണമെൻറിെൻറ രണ്ടാം പകുതിയില്‍ ടീമിലെത്തി കിങ്‌സ് ഇലവന്‍ പഞ്ചാബിെൻറ പ്ലേഒാഫിലേക്കുള്ള കുതിപ്പിൽ നിര്‍ണായക പങ്കാണ് ഗെയ്‌ൽ വഹിച്ചത്.
തോറ്റ് പുറത്തായേക്കാവുന്ന അവസ്ഥയിൽ നിൽക്കവേയാണ് ഗെയിൽ പഞ്ചാബ് ടീമിലെത്തുന്നത്. ടീം രണ്ടാം പകുതിയിൽ കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിക്കാൻ കാരണക്കാരൻ ഗെയിൽ കൂടിയായിരുന്നു. ഫിറ്റ്നസിെൻറ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു തുടക്കത്തിൽ ഗെയിലിനെ പവലിയനിൽ ഇരുത്തിയത്. എന്നാൽ, ടീമിലെത്തിയ അദ്ദേഹം പിന്നീട് കളിച്ച ഏഴ് മത്സരങ്ങളിൽ 277 റൺസാണ് അടിച്ചുകൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.