അഭിപ്രായം തുറന്നുപറയാൻ ഭയക്കുന്നതെന്തിന്; ഐ.പി.എല്‍ കളിക്കുമ്പോൾ പുറത്ത് ആംബുലന്‍സുകള്‍ പായുന്നത് മറക്കരുത് -അഭിനവ് ബിന്ദ്ര
text_fieldsരാജ്യത്ത് കോവിഡ് രണ്ടാം തരംഗം നാശനഷ്ടങ്ങൾ വിതച്ച് പടർന്നുപിടിക്കുന്ന സാഹചര്യത്തിലുള്ള കായിക താരങ്ങളുടെ നിശബ്ദതയെ കുറിച്ചും ഇന്ത്യൻ പ്രീമിയർ ലീഗ് നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ കുറിച്ചും പ്രതികരിച്ച് ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര. ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായം തുറന്നുപറയാൻ എന്തുകൊണ്ടാണ് ഇന്ത്യയിലെ കായികതാരങ്ങൾ മടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളിൽ സംസാരിക്കാത്തതിനോ അധികാരികളെ അസ്വസ്ഥമാക്കുന്ന കാര്യങ്ങൾ പറയുന്നതിനോ ഇന്ത്യയിലെ കായികതാരങ്ങൾ നിരന്തരം വിമർശിക്കപ്പെടുന്നുണ്ട്. ഇതൊരു സമീപകാല പ്രവണതയല്ല, അതിനെതിരെ വാദിക്കാൻ പ്രയാസമാണ്. ഇന്ത്യൻ കായികതാരങ്ങളെ അവരുടെ ചിന്തകൾ സ്വതന്ത്രമായി പ്രകടിപ്പിക്കുന്നതിൽ നിന്ന് തടയുന്നതെന്താണെന്ന് എനിക്കറിയില്ല, ഒരുപക്ഷേ അത് പ്രത്യാഘാതങ്ങൾ ഒാർത്തുള്ള ഭയമാണ്. കായികരംഗം പ്രധാനമായും വലിയ മെറിറ്റുള്ള മേഖലയായതിനാൽ എന്തുകൊണ്ടാണ് അത്തരമൊരു ഭയം നിലനിൽക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. നിങ്ങൾ മതിയായ ആളാണെങ്കിൽ, നിങ്ങളെ പോരാടുന്നതിൽ നിന്ന് തടയാൻ ആർക്കും കഴിയില്ല. -അഭിനവ് ബിന്ദ്ര വ്യക്തമാക്കി. സത്യസന്ധനായിരിക്കാനും ധൈര്യമുള്ളവാനായിരിക്കാനും തന്നെ പഠിപ്പിച്ചത് സ്‌പോര്‍ട്‌സാണെന്നും പല കായികതാരങ്ങളും ഒരുപാട് നേട്ടം കൊയ്തിട്ടുണ്ടെന്നും അവരുടേതായ മേഖലകളില്‍ എല്ലാവരും ഹീറോകളാണെന്നും അദ്ദേഹം പറഞ്ഞു.
'എന്നാല്‍ നമ്മള്‍ ആരുടേയും ജീവന്‍ രക്ഷിച്ചിട്ടില്ല. അതുകൊണ്ട് നമ്മുടെ നേട്ടങ്ങളെ ശരിയായി വിനിയോഗിക്കേണ്ടതുണ്ട്,' നമുക്ക് ചുറ്റിലേക്ക് ശ്രദ്ധിക്കൂ. കോവിഡ് മുന്നണിപോരാളികള്‍ ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമം നടത്തുന്നത് നോക്കുക, അവരാണ് യഥാര്‍ത്ഥ ഹീറോകള്‍. അതിനാല്‍ കഴിയുന്ന തരത്തില്‍ എല്ലാവരേയും സഹായിക്കാന്‍ നമ്മള്‍ക്ക് കഴിയണമെന്നും ബിന്ദ്ര പറഞ്ഞു.
ഐ.പി.എല്‍ തുടരുന്നത് അനുചിതമാണോ എന്നാണ് ഇപ്പോൾ നിലനിൽക്കുന്ന ചര്‍ച്ച. വ്യക്തിപരമായി, എനിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു കായിക വിനോദവും ആസ്വദിക്കാൻ സാധിക്കില്ല. ട്വിറ്റർ ടൈംലൈനിൽ ഐ.പി.എല്ലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാണുമ്പോഴെല്ലാം വേഗത്തില്‍ സ്‌ക്രോള്‍ ചെയ്യുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
ഈ സമയത്തും ഐ.പി.എല്‍ കളിക്കാന്‍ കഴിയുന്നത് എത്രത്തോളം ആണ് തങ്ങളെന്ന് കളിക്കാര്‍ മനസിലാക്കണം. അതുകൊണ്ട് ആ സാഹചര്യത്തെ ശരിയായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കണ്ടേത്. മാസ്‌ക് ധരിക്കുന്നതിെൻറയും സാമൂഹ്യ അകലം പാലിക്കുന്നതിെൻറയും പ്രാധാന്യം പകര്‍ന്നുകൊടുക്കാന്‍ സാധിക്കണം. താന്‍ ബി.സി.സി.ഐ പ്രസിഡണ്ടായിരുന്നെങ്കില്‍ കോവിഡ് പ്രതിരോധത്തിനും വാക്‌സിനേഷനുമായി വലിയ തുക സംഭാവനയായി നല്‍കുമായിരുന്നെന്നും അതുവഴി ഇപ്പോള്‍ ഐ.പി.എല്‍ നടത്തേണ്ടതിെൻറ പ്രാധാന്യം എല്ലാവർക്കും മനസിലാക്കി കൊടുക്കുമായിരുന്നു.
ക്രിക്കറ്റ് താരങ്ങളും ഒഫീഷ്യലുകളും ഇനിയും മൂകരും അന്ധരുമായി തുടരരുതെന്നും ഐ.പി.എല്‍ കളിക്കുമ്പോള്‍ ആ സ്റ്റേഡിയങ്ങള്‍ക്ക് പുറത്ത് ആംബുലന്‍സുകള്‍ പായുന്നത് മറക്കരുതെന്നും ബിന്ദ്ര കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.