കോടിക്കിലുക്കത്തോടെ ഷാരൂഖ് ഐപിഎല്ലിലേക്ക്; ആഘോഷമാക്കി തമിഴ്നാട് ടീം, വിഡിയോ വൈറൽ
text_fieldsതമിഴ്നാട് ക്രിക്കറ്റ് ടീമിെൻറ ഒാൾറൗണ്ടർ ഷാരൂഖ് ഖാനെ ഭീമൻ തുക നൽകിയാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിന് വേണ്ടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡൽഹി കാപിറ്റൽസും പഞ്ചാബിനോട് ഏറ്റുമുട്ടിയിരുന്നു. ഒടുവിൽ 5.25 കോടിക്ക് താരം പഞ്ചാബിെൻറ മടയിലേക്ക് തന്നെയെത്തി. ഷാരൂഖിെൻറ നേട്ടം ഇപ്പോൾ തമിഴ്നാട് ക്രിക്കറ്റ് ടീം ആഘോഷിക്കുകയാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ദിനേഷ് കാർത്തിക്ക് അതിെൻറ ഭാഗമായി ഒരു വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 25 കാരനായ ഷാരൂഖ് രാജ്യം ആഘോഷിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിെൻറ ഭാഗമാവുന്നത് ടീം ബസിലാണ് തമിഴ്നാട് ടീമംഗങ്ങൾ ആഘോഷിക്കുന്നത്. ഒപ്പം ദിനേഷ് കാർത്തിക്കുമുണ്ട്. ഞങ്ങളുടെ തിളങ്ങുന്ന താരത്തിന് വേണ്ടിയുള്ള ടീമിെൻറ സന്തോഷം ശ്രവിക്കാൻ ശബ്ദം ഉയർത്തിവെക്കൂ... - താരം അടിക്കുറിപ്പായി എഴുതി.
Turn up the volume and listen to the team's happiness for our bright ⭐#IPLAuction pic.twitter.com/wkDfFbqGGP
— DK (@DineshKarthik) February 18, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.