കാൻസറേ ബാവാക്കയോട് കളിക്കല്ലേ! അഷ്റഫിെൻറ തിരിച്ചുവരവ് സൂപ്പർ ആഘോഷമാക്കി പ്രിയപ്പെട്ടവർ
text_fieldsമലപ്പുറം: ഫുട്ബാൾ സംഘാടകനായും ഫോട്ടോഗ്രാഫറായും അഭിനേതാവായും തിളങ്ങിനിൽക്കവെ രോഗത്തെത്തുടർന്ന് പെട്ടെന്ന് രംഗംവിട്ട സൂപ്പർ അഷ്റഫിെൻറ തിരിച്ചുവരവ് ആഘോഷിച്ച് കലാ-കായികലോകവും പ്രിയപ്പെട്ടവരും. ഒരു വർഷത്തെ ചികിത്സയെത്തുടർന്ന് അർബുദം ഭേദമമായ വിവരം 'കെ.എൽ 10 സൂപ്പർ സ്റ്റാർ ഈസ് ബാക്ക്' എന്ന തലക്കെട്ടിൽ മാധ്യമം വാരാദ്യപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കവർ സ്റ്റോറിയിലാണ് അഷ്റഫ് അറിയിച്ചിരിക്കുന്നത്. ഇതറിഞ്ഞത് മുതൽ അന്താരാഷ്ട്ര ഫുട്ബാൾ കളിക്കാർ, ചലച്ചിത്ര രംഗത്തെ പ്രമുഖർ തുടങ്ങി നാട്ടിലും വിദേശത്തുമുള്ള സാധാരണക്കാർ വരെ വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇദ്ദേഹം പറയുന്നു.
ഫുട്ബാൾ താരങ്ങളായ ഐ.എം വിജയൻ, യു. ഷറഫലി, കുരികേശ് മാത്യു, ഹബീബ് റഹ്മാൻ, ആസിഫ് സഹീർ, സംവിധായകൻ സക്കരിയ ഉൾപ്പെടെയുള്ളവർ സന്തോഷത്തിൽ കൂട്ടുചേർന്നു. വാരാദ്യ മാധ്യമത്തിൽ കെ.പി.എം റിയാസ് എഴുതിയ അഷ്റഫ് എന്ന പ്രിയപ്പെട്ടവരുടെ ബാവാക്കയുടെ ജീവിതകഥ പറയുന്ന കവർ സ്റ്റോറി സമൂഹ മാധ്യമങ്ങളിൽ ഫുട്ബാൾ മേഖലയിലെ നിരവധിപേർ പങ്കുവെച്ചിട്ടുണ്ട്.
അസുഖം ഭേദമായിട്ടും വീട്ടിൽ തുടരുന്ന തനിക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ഏറെ ഊർജം തരുന്നുണ്ട് ഇതെന്നും ചികിത്സിക്കുന്ന ഡോക്ടറാണ് കൂട്ടത്തിൽ ഏറ്റവും സന്തോഷം പ്രകടിപ്പിച്ചതെന്നും അഷ്റഫ് പറഞ്ഞു. കേരളത്തിലെ മുൻനിര ഫുട്ബാൾ ക്ലബായ സൂപ്പർ സ്റ്റുഡിയോയുടെ സ്ഥാപകനാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.