Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightടീം ഏതായാലും...

ടീം ഏതായാലും പുറത്തായി; മോർഗനും ഭാര്യയും ശൈഖ് സായിദ് പള്ളിയിൽ

text_fields
bookmark_border
ടീം ഏതായാലും പുറത്തായി; മോർഗനും ഭാര്യയും ശൈഖ് സായിദ് പള്ളിയിൽ
cancel

കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ നായകൻ ഇയാൻ മോർഗൻ ഭാര്യക്കൊപ്പം അബൂദബിയിലെ പ്രശസ്​തമായ ഷെയ്​ഖ്​ സായിദ്​ പള്ളി സന്ദർശിച്ചു. കെ.കെ.ആർ ഇന്ത്യൻ പ്രീമിയർ ലീഗ്​ 13ാം സീസണിൽ നിന്നും പുറത്തായതോടെ യു.എ.ഇയിൽ നിന്നും സ്വന്തം നാട്ടിലേക്ക്​ പറക്കുന്നതിന്​ മുമ്പായി ഗൾഫ്​ രാജ്യങ്ങളിലെ ഏറ്റവും വലിയ പള്ളികളിലൊന്നിലേക്ക്​ താരം ഭാര്യക്കൊപ്പം സന്ദർശനം നടത്തുകയായിരുന്നു.

ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ടീം നായകനായ മോർഗൻ അറബികളുടെ പാരമ്പര്യ വസ്​ത്രമായ കന്തൂറ ധരിച്ചപ്പോൾ ഭാര്യ പർദ്ദ​ അണിഞ്ഞാണ്​ പള്ളിയിലെത്തിയത്​​. പള്ളിയുടെ അകത്തുവെച്ചുള്ള ഒരു ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. 'ഷെയ്​ഖ്​ സായിദ്​ പള്ളിയിൽ ഒരു മനോഹരമായ പ്രഭാതം' -ഫോ​േട്ടാക്ക്​ അടിക്കുറിപ്പായി മോർഗൻ കുറിച്ചത്​ ഇങ്ങനെയായിരുന്നു.

മോർഗൻ ട്വിറ്ററിൽ ചിത്രം പങ്കുവെച്ചതോടെ വ്യത്യസ്​തവും രസകരവുമായ കമൻറുകളാണ്​ വന്നത്​. മോർഗ​െൻറ പ്രവൃത്തിയെ അഭിനന്ദിച്ച്​ ചിലർ എത്തിയപ്പോൾ ചിലർ താരത്തെ യഥാർഥ മാന്യൻ എന്ന്​ വിശേഷിപ്പിച്ചു. അതേസമയം, ഷെയ്​ഖ്​ മോർഗൻ എന്ന്​ തമാശയായി വിളിക്കാനും ചിലർ മറന്നില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eoin MorgankkrIPL 2020Sheikh Zayed Mosque
Next Story