'വീരു ഭായ്യുടെ പ്രശംസ എെൻറ സ്വപ്ന സാക്ഷാത്കാരം'; ബിസിസിഐ ടിവിയിൽ അസ്ഹറുദ്ദീൻ
text_fieldsഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മുഷ്താഖ് അലി ട്രോഫിയിൽ കരുത്തരായ മുംബൈക്കെതിരെ വെടിക്കെട്ട് സെഞ്ച്വറി നേടി ഇന്ത്യയിലാകെ തരംഗമായി മാറിയിരിക്കുകയാണ് കേരളത്തിെൻറ സ്വന്തം മുഹമ്മദ് അസ്ഹറുദ്ദീൻ. മുൻ ഇന്ത്യൻ താരങ്ങളും ക്രിക്കറ്റ് മേഖലയിലെ മറ്റു പ്രമുഖരും അസ്ഹറുദ്ദീെൻറ ഇന്നിങ്സിനെ വാനോളം പുകഴ്ത്തിയിരുന്നു. അസ്ഹറുദ്ദീന്റെ ബാറ്റിങ് താൻ ആസ്വദിച്ചെന്നും പിഴവുകളില്ലാതെ താരം ഇന്നിങ്സ് അവസാനിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് ട്വിറ്ററിൽ കുറിച്ചത്.
അതേസമയം, തെൻറ ബാറ്റിങ്ങിനെ കുറിച്ച് സെവാഗ് അഭിപ്രായം പറഞ്ഞത്, ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് അസ്ഹറുദ്ദീൻ പറഞ്ഞു. ബാല്യകാലം മുതൽ വീരു ഭായ്യുടേയും സചിൻ സാറിെൻറയും ബാറ്റിങ് ആസ്വദിച്ചുകൊണ്ടാണ് ഞങ്ങൾ വളർന്നത്. അദ്ദേഹം എെൻറ ബാറ്റിങ്ങിനെ കുറിച്ച് പറഞ്ഞത് എനിക്ക് വളരെ സ്പെഷ്യലായി തോന്നി. - ബി.സി.സി.െഎക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ താരം വ്യക്തമാക്കി. തെൻറ സെഞ്ച്വറി തന്നെ വിട്ടുപിരിഞ്ഞുപോയ മാതാപിതാക്കൾക്ക് സമർപ്പിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
(ബി.സി.സി.െഎ ടിവിക്ക് വേണ്ടി സഞ്ജു സാംസൺ മുഹമ്മദ് അസ്ഹറുദ്ദീനുമായി നടത്തിയ അഭിമുഖം)
ആ ഗംഭീര സെഞ്ച്വറിക്ക് അഭിനന്ദനങ്ങൾ. ഞങ്ങളെല്ലാവരും അതിൽ സന്തോഷവാന്മാരാണ്. ഇപ്പോൾ താങ്കൾക്കെന്താണ് തോന്നുന്നത്...?
ഒരുപാട് സന്തോഷം തോന്നുന്നു. ഞാൻ ആറ് വർഷമായി മുഷ്താഖ് അലി ടൂർണമെൻറിൽ കളിക്കുന്നു. 100 റൺസ് സ്കോർ ചെയ്തതിനേക്കാൾ സന്തോഷം നൽകുന്നത് എനിക്ക് കളി ഫിനിഷ് ചെയ്യാനും ടീമിനെ വിജയിപ്പിക്കാനും സാധിച്ചു എന്നതിലാണ്. 100ഉം 200 റൺസ് എടുക്കുന്നതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഞാൻ അതിനുവേണ്ടി ഇതുവരെ കളിച്ചിട്ടുമില്ല.
ഇത്രയും പവർ ഹിറ്റിനുള്ള ശക്തി എവിടെ നിന്നാണ് വരുന്നത്. അത്രയും വലിയ സിക്സറുകൾ അടിച്ചതിെൻറ ഗുട്ടൻസ് എന്താണ്...?
(കെ.ജി.എഫിലെ റോക്കി ഭായ്യുടെ ഡയലോഗ് കടമെടുത്ത് കൊണ്ട് അസറുദ്ദീൻ) ശക്തരായ ആളുകൾ വരുന്നത്.. അതിശക്തമായ പ്രദേശത്ത് നിന്നായിരിക്കും... ഞാൻ വരുന്നത് കാസർഗോഡ് ജില്ലയിൽ നിന്നാണ്. ഒരു കാസർഗോഡിയൻ ആയതിനാലാവാം അത് സംഭവിച്ചത്...
നിെൻറ ബാറ്റിങ്ങിനെ കുറിച്ച് വീരു ഭായി (വിരേന്ദർ സെവാഗ്) ട്വീറ്റ് ചെയ്തിരുന്നു.. അതിനെ കുറിച്ച്...?
ഞാൻ 11ാം വയസിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതുമുതൽ വീരു ഭായ്യുടെയും സചിൻ സാറിെൻറയും കളി കണ്ടുകൊണ്ടാണ് ഞങ്ങൾ വളർന്നത്. അതൊരു സ്വപ്ന സാക്ഷാത്കാരണമാണ്. അദ്ദേഹം എെൻറ ബാറ്റിങ്ങിനെ കുറിച്ച് പറഞ്ഞത്. അത് എനിക്ക് വളരെ സ്പെഷ്യലായി തോന്നി.
നിെൻറ ഇന്നിങ്സിന് ശേഷം കുടുംബത്തിെൻറ പ്രതികരണം എന്തായിരുന്നു. അവരുടെ കോളുകൾ വന്നോ.. മെസ്സേജുകൾ അയച്ചോ...???
എനിക്ക് ഏഴ് മുതിർന്ന സഹോദരൻമാരാണ്. ഞാൻ അതിലൊരാളെ വിളിച്ച് ബാക്കിയെല്ലാവരോടും എെൻറ അന്വേഷണം അറിയിക്കണമെന്ന് പറഞ്ഞു. എനിക്ക് 15ആം വയസിൽ എെൻറ പിതാവിനെയും 20 ആം വയസിൽ മാതാവിനെയും നഷ്ടമായിരുന്നു. ഇൗ സെഞ്ച്വറി എനിക്ക് ഏറെ പ്രത്യേകത നിറഞ്ഞതാണ്. ഞാൻ ഇത് എെൻറ മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു.
എന്താണ് ഏറ്റവും വലിയ സ്വപ്നം...?
തീർച്ചയായും ഇന്ത്യക്ക് വേണ്ടി കളിക്കൽ തന്നെ. എന്നാൽ, ഇപ്പോൾ മുഷ്താഖ് അലി ട്രോഫിയിൽ ടീമിനെ മുന്നോട്ടു നയിക്കലാണ് പ്രധാന ലക്ഷ്യമായി കാണുന്നത്. അതിന് ശേഷം പടിപടിയായി അധ്വാനിച്ച് ഇന്ത്യൻ ടീമിലെത്തണമെന്നാണ് ആഗ്രഹം.
അഭിമുഖത്തിെൻറ വിഡിയോ കാണാൻ ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.