രാജസ്ഥാെൻറ മധ്യനിര തകരാൻ കാരണം അവർ; ഫോമിലെത്തിയില്ലെങ്കിൽ പുറത്തേക്കെന്ന് ഗംഭീർ
text_fieldsെഎ.പി.എല്ലിെൻറ ഇൗ സീസണിൽ ഏറ്റവും ഗംഭീര തുടക്കം ലഭിച്ച ടീമാണ് സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഷാർജയിലെ മൈതാനിയിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിൽ ഗംഭീര വിജയം നേടിയതിന് ശേഷം ദുബായ്യിലും അബുദാബിയിലും നടന്ന രണ്ട് കളികളിൽ തോൽവിയേറ്റുവാങ്ങിയ രാജസ്ഥാന് ഉപദേശവുമായി ഗൗതം ഗംഭീർ. രാജസ്ഥാൻ ബാറ്റിങ് നിര വലിയ പ്രതിസന്ധിയിലാണെന്നും ബാറ്റിങ്ങിനെ മാത്രം ഇനിയും ആശ്രയിച്ച് മുന്നോട്ടുപോയാൽ ടൂർണമെൻറിൽ രാജസ്ഥാന് കൂടുതൽ ആയുസുണ്ടാവില്ലെന്നും ഗംഭീർ ഇ.എസ്.പി.എൻ ക്രിക്കിൻഫോയോട് അഭിപ്രായപ്പെട്ടു. റോബിൻ ഉത്തപ്പയും റയാൻ പരാഗും ഫോം വീണ്ടെടുക്കേണ്ടതുണ്ടെന്നും താരം പറഞ്ഞു.
റോബിൻ ഉത്തപ്പയുടേയും റയാൻ പരാഗിെൻറയും സമയം കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. രാജസ്ഥാെൻറ മധ്യനിര തകരാനുള്ള പ്രധാന കാരണം ഇവരുടെ ബാറ്റിങ്ങാണ്. ഇതുവരെ രണ്ട് പേര്‍ക്കും ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. ഉത്തപ്പ ഫോം വീണ്ടെടുക്കേണ്ടതുണ്ട്. ഫോമിെൻറ ഒരംശം പോലും അവനിൽ ഇൗ സീസണിൽ കാണാൻ സാധിക്കുന്നില്ല. ഉത്തപ്പയെ രാജസ്ഥാന്‍ ഫിനിഷറായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഇതുവരെ മധ്യനിര ബാറ്റ്സ്മാെൻറ നിലവാരം പോലും താരത്തിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നു. 5, 9, 2, 17 എന്നിങ്ങനെയാണ് ഉത്തപ്പയുടെ കഴിഞ്ഞ നാല് മത്സരങ്ങളിലെ സ്കോർ.
റയാൻ പരാഗിെൻറയും സ്ഥിതി വെത്യസ്തമല്ലെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു. പുറത്ത് ബെഞ്ചിൽ അവസരം കാത്തിരിക്കുന്ന താരങ്ങളുണ്ട്. ഒപ്പം ബെൻസ്റ്റോക്സും തിരിച്ചെത്തി. അതോടെ ടീമിലെ ബാറ്റ്‌സ്മാന്‍മാരുടെ എണ്ണം വര്‍ധിക്കുമെന്നും ആയതിനാൽ ടീം അഴിച്ചുപണിയുമെന്നും അദ്ദേഹം പറഞ്ഞു., ഇനിയും ഇരുതാരങ്ങളും മികവ് പുലർത്തിയിട്ടില്ലെങ്കിൽ പുറത്തുപോകേണ്ടി വരുമെന്നും ഗംഭീർ മുന്നറിയിപ്പ് നൽകി.
രാജസ്ഥാന്‍ ബാറ്റിങ് നിര മുന്‍നിരയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. പ്രധാനമായും ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍ എന്നിവരിലാണ് ടീം പ്രതീക്ഷയർപ്പിക്കുന്നത്. ഇവര്‍ വമ്പന്‍ സ്‌കോറടിച്ചാല്‍ രാജസ്ഥാന്‍ തിളങ്ങും. ഇവര്‍ പുറത്തായാല്‍ രാജസ്ഥാന്‍ തീരുകയും ചെയ്തു. നിലവില്‍ സഞ്ജു അടക്കമുള്ളവരാണ് രാജസ്ഥാെൻറ കരുത്ത്. അതുതന്നെയാണ് അവരുടെ ദൗര്‍ബല്യവും. ഇവര്‍ നേരത്തെ പുറത്തായാല്‍ വലിയ സ്‌കോര്‍ നേടുന്നതില്‍ രാജസ്ഥാന്‍ പരാജയമാണ്. മധ്യനിര അഴിച്ചുപണിയേണ്ട സമയമായെന്നും ഗംഭീര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.