Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightപ​ന്തു​കൊ​ണ്ട്​...

പ​ന്തു​കൊ​ണ്ട്​ ഇ​​ന്ദ്ര​ജാ​ലം കാ​ണി​ക്കു​ന്ന 'ഹി​ജാ​ബി ഫ്രീ​സ്​​റ്റൈ​ല​ർ'; വി​ഡി​യോ പ​ങ്കു​വെ​ച്ച്​ എ.​എ​ഫ്.​സി VIDEO

text_fields
bookmark_border
പ​ന്തു​കൊ​ണ്ട്​ ഇ​​ന്ദ്ര​ജാ​ലം കാ​ണി​ക്കു​ന്ന ഹി​ജാ​ബി ഫ്രീ​സ്​​റ്റൈ​ല​ർ; വി​ഡി​യോ പ​ങ്കു​വെ​ച്ച്​ എ.​എ​ഫ്.​സി VIDEO
cancel

കോ​ഴി​ക്കോ​ട്​: പ​ന്തു​കൊ​ണ്ട്​ ഇ​​ന്ദ്ര​ജാ​ലം കാ​ണി​ക്കു​ന്ന 'ഹി​ജാ​ബി ഫ്രീ​സ്​​റ്റൈ​ല​ർ' ഹാ​ദി​യ ഹ​ക്കീ​മി​‍െൻറ പ​ന്ത​ട​ക്ക​ത്തി​‍െൻറ വി​ഡി​യോ പ​ങ്കു​വെ​ച്ച്​ ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ കോ​ൺ​െ​ഫ​ഡ​റേ​ഷ​ൻ (എ.​എ​ഫ്.​സി). ക​ഴി​ഞ്ഞ ദി​വ​സം എ.​എ​ഫ്.​സി ട്വീ​റ്റ്​ ചെ​യ്​​ത വി​ഡി​യോ ലോ​ക​മെ​ങ്ങു​മു​ള്ള ഫു​ട്​​ബാ​ൾ പ്രേ​മി​ക​ൾ ഏ​റ്റെ​ടു​ത്തു.

ചേ​ന്ദ​മം​ഗ​ലൂ​ർ ഹ​യ​ർ ​െസ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ പ​ഠി​ക്കു​േ​മ്പാ​ൾ സ്​​കൂ​ൾ മൈ​താ​ന​ത്ത്​ ന​ട​ത്തി​യ 'ജ​ഗ്ലി​ങ്​' ആ​ണ്​ ഹാ​ദി​യ​യെ വൈ​റ​ലാ​ക്കി​യ​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രാ​യി​രു​ന്നു ഈ ​വി​ഡി​യോ പ​ങ്കു​​വെ​ച്ച​ത്. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള​ട​ക്കം ഹി​ജാ​ബ്​ ധ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ മാ​ന്ത്രി​ക പ്ര​ക​ട​നം വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു.

അ​ടു​ത്തി​െ​ട വീ​ട്ടി​ൽ വെ​ച്ച്​ ഷൂ​ട്ട്​ ചെ​യ്​​ത 16 ​െസ​ക്ക​ൻ​ഡ്​ വി​ഡി​യോ ആ​ണ്​ എ.​എ​ഫ്.​സി ട്വീ​റ്റ്​ ചെ​യ്​​ത​ത്. 'ക​ഠി​നാ​ധ്വാ​ന​വും ആ​ത്മ​സ​മ​ർ​പ്പ​ണ​വും' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ്​ ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​‍െൻറ ആ​ദ​രം. മ​മ്പാ​ട്​ എം.​ഇ.​എ​സ്​ കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി.​എ ഇം​ഗ്ലീ​ഷ്​ വി​ദ്യാ​ർ​ഥി​നി​യാ​ണ്​ ഹാ​ദി​യ.

മു​ക്കം ചേ​ന്ദ​മം​ഗ​ലൂ​ർ പ​ന്നി​ക്കോ​ട്ടു​തൊ​ടി അ​ബ്​​ദു​ൽ ഹ​ക്കീ​മി​‍െൻറ​യും ആ​ബി​ദ​യു​ടെ​യും മ​ക​ളാ​ണ്. ഹി​ഷാ​മും അ​മാ​നു​മാ​ണ്​ സ​ഹോ​ദ​ര​ങ്ങ​ൾ. ആ​ർ​ക്കി​ടെ​ക്​​ടാ​യ ഹി​ഷാം ഫു​ട്​​ബാ​ൾ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​ണ്. ​​ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ ഏ​റെ ആ​രാ​ധി​ക്കു​ന്ന ഹാ​ദി​യ​ക്ക്​ ബ്ര​സീ​ലി​നോ​ടും റ​യ​ൽ മ​ഡ്രി​ഡി​നോ​ടു​മാ​ണ്​ ക​മ്പം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Football Teamhadiya freestyle
Next Story