Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right10 മാസംകൊണ്ട്​...

10 മാസംകൊണ്ട്​ പൊന്നുവിളയിച്ച ഹാൻസി മാജിക്​

text_fields
bookmark_border
10 മാസംകൊണ്ട്​ പൊന്നുവിളയിച്ച ഹാൻസി മാജിക്​
cancel

ഇനി ബയേണിനെ ആരും ഭയക്കേണ്ട' - പരിചയ സമ്പന്നനായ കോച്ച്​ നികോ കൊവാച്ചിനെ പുറത്താക്കി അദ്ദേഹത്തി​െൻറ സഹായിയായ ഹാൻസ്​ ഡീറ്റർ ഫ്ലിക്​ എന്ന പുതുപരിശീലക​െൻറ കൈയിൽ ബയേണി​െൻറ ​കടിഞ്ഞാൻ കൈമാറിയ നവംബറിൽ ജർമൻ മാധ്യമങ്ങളിലെ തലക്കെട്ടായിരുന്നു ഇത്​. ആ ടീം തീരെ മോശമായി, ബയേണി​െൻറ ജൈത്രയാത്രകളെല്ലാം ഇനി പഴങ്കഥമാത്രം. പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും കണ്ടത്​​ പൂച്ചെണ്ടുകൾക്കു പകരം കല്ലേറുകൾ മാത്രം. അതിരൂക്ഷ വിമർശനങ്ങൾക്കിടെ ഹാൻസി ഫ്ലിക്​ ചുമതലയേറ്റ്​, പണിതുടങ്ങിയിട്ട്​ ഇപ്പോൾ പത്തുമാസം. പഴയ തലക്കെട്ടുകളും സമൂഹ മാധ്യമങ്ങളിൽ ആരാധകർ എഴുതിയിട്ട വരികളും വീണ്ടും ഒാർക്കുകയാണ്​ ഹാൻസി ഫ്ലിക്​. ഒട്ടും സുഖകരമല്ലാത്ത സീസണിന്​ കൊടിയിറങ്ങു​േമ്പാൾ മ്യൂണിക്കിലെ അലയൻസ്​ അറിനയിലെ ഷെൽഫ്​ ചൂണ്ടിക്കാണിച്ചാണ്​ മുൻ മധ്യനിര താരം കൂടിയായ 55 കാരൻ മറുപടി നൽകുന്നത്​. അലമാരക്ക്​ ആഡംബരമായി യുവേഫ ചാമ്പ്യൻസ്​ ലീഗ്​, ബുണ്ടസ്​ ലിഗ, ജർമൻ സൂപ്പർ കപ്പ്​ എന്നിങ്ങനെ ട്രിപ്പ്​ൾ കിരീടങ്ങളുണ്ട്​.

പത്തു മാസം മുമ്പ്​ വിമർശിച്ചവരെല്ലാം ഇപ്പോൾ ഫ്ലിക്കിനെ വാഴ്​ത്തുന്ന തിരക്കിലാണ്​. മുഖ്യ പരിശീലകൻ എന്ന പരിചയസമ്പത്തൊന്നുമില്ലാതെ ലോകത്തെ സൂപ്പർ ടീമി​െൻറ കോച്ചിങ്​ സീറ്റിലിരുന്ന്​, പത്തു​ മാസംകൊണ്ട്​ പൊന്നുവിളയിച്ച ഹാൻസി ഫ്ലിക്​ ഇന്ന്​ എല്ലാവർക്കും ബുദ്ധിമാനായ പരിശീലകനും കളിക്കാരുടെ മോട്ടിവേറ്ററും സുഹൃത്തും കഠിനാധ്വാനിയായ ലീഡറുമാണ്​.

'ഇൗ ടീമിൽ ഞാൻ അഭിമാനിക്കുന്നു. നവംബറിൽ ജോലി തുടങ്ങു​േമ്പാൾ ആത്മവിശ്വാസം കെടുത്തുന്നതായിരുന്നു തലക്കെട്ടുകൾ. പ​​​ക്ഷേ, ഞങ്ങൾ തളർന്നില്ല. അന്നു​ മുതൽ ടീമി​െൻറ മാറ്റം ഉ​േദ്വഗജനകമായിരുന്നു. എല്ലാവരെയും പരമാവധി ഉപയോഗിച്ചു. മൂന്നു​ കിരീടം എന്നത്​ എളുപ്പമല്ല. കഠിനാധ്വാനം മാത്രമാണ്​ അതി​െൻറ രഹസ്യം' -ചാമ്പ്യൻസ്​ ലീഗ്​ കിരീട വിജയത്തിനു പിന്നാലെ ഫ്ലിക്​ പറയുന്നു.

2019 നവംബർ രണ്ടിന്​ എയ്​ൻട്രാഷ്​ ഫ്രാങ്ക്​ഫുർട്ടിനോട്​ 5-1ന്​ തോറ്റ്​ ബുണ്ടസ്​ ലിഗയിൽ നാലാം സ്​ഥാനത്ത്​ കൂപ്പുകുത്തിയപ്പോഴാണ്​ കൊവാച്ചിനെ ബയേൺ പുറത്താക്കുന്നത്​. 10 മത്സരങ്ങൾ പിന്നിട്ടപ്പോൾ, പുതിയ പരിശീലകനെ കണ്ടെത്തുക മാനേജ്​മെൻറിന്​ വെല്ലുവിളിയായിരുന്നു. അതോടെയാണ്​, മുൻ കളിക്കാരനും അസിസ്​റ്റൻറ്​ കോച്ചുമായിരുന്ന ഫ്ലിക്കിൽ വിശ്വാസമർപ്പിക്കാൻ മാനേജ്​മെൻറ്​ തീരുമാനിച്ചത്​. ആരാധകർക്കും മാനേജ്​മെൻറിനും അതൊരു പരീക്ഷണമായിരുന്നു. എന്നാൽ, ഫ്ലിക്കിന്​ മാത്രം അതൊരു നിയോഗമായി. ആദ്യം ചെയ്​തത്​, കൊവാച്ച്​ അപമാനിച്ച താരങ്ങളിലെല്ലാം ഉൗർജം കുത്തിവെച്ച്​ ടീമിൽ അവരുടെ വിശ്വാസം ആർജിക്കുകയായിരുന്നു. അപമാനം മടുത്ത്​ ടീം വിടാൻ തീരുമാനിച്ച തോമസ്​ മ്യൂളറെയും പകരക്കാരുടെ ബെഞ്ചിലേക്ക്​ മാറ്റിയ പരിചയസമ്പന്നനായ ജെറോം ബോ​െട്ടങ്ങിനെയുമെല്ലാം നിങ്ങളാണ്​ ടീമി​െൻറ ന​െട്ടല്ല്​ എന്ന്​ ബോധ്യപ്പെടുത്തി. ആക്രമണത്തിൽ ലെവൻഡോവ്​സ്​കിക്ക്​ കൂട്ടായി നിയോഗിക്കപ്പെട്ട മ്യൂളർ പിന്നെ, ബയേണി​െൻറ അസിസ്​റ്റ്​ രാജാവായി. സീസൺ അവസാനിക്കു​േമ്പാൾ 23 അസിസ്​റ്റും 12 ഗോളുമായി മ്യൂളർ പുതിയ റെക്കോഡ്​ കുറിച്ചു. പ്രതിരോധത്തിൽ ബോ​െട്ടങ്ങി​െൻറ പരിചയം ചാമ്പ്യൻസ്​ ലീഗ്​ ഫൈനൽവരെ ഉപയോഗപ്പെടുത്തി.

നവംബറിൽ ആക്​സിലേറ്ററിൽ ആഞ്ഞുചവിട്ടിയ ബയേൺ നിലംതൊടാതെയാണ്​ പിന്നീട്​ പറന്നത്​. ടീമിലെ ഒാരോ താരവും അദ്ദേഹത്തിനു കീഴിൽ മാച്ച്​ വിന്നറായി മാറി. അതിന്​ തെളിവാണല്ലോ ചാമ്പ്യൻസ്​ ലീഗിൽ ഫൈനലിലെ ​വിജയ ഗോളിനുടമയായ കിങ്​സ്​ലി കോമാ​െൻറ പ്രകടനം. 96ാം മിനിറ്റു​വരെ, ​പ്രതിരോധം കാത്തുസൂക്ഷിക്കാൻ നൽകിയ എനർജി തന്നെ ബയേണി​െൻറ വിജയഗാഥയുടെ രഹസ്യം. നവംബർ ആറിന്​ സ്​ഥാനമേറ്റ ഫ്ലിക്കിനു കീഴിൽ 37 മത്സരം പൂർത്തിയാക്കി. 34 ജയവും രണ്ടു തോൽവിയും ഒരു സമനിലയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bayern MunichHans-Dieter Flick
News Summary - Hans-Dieter Flick 10 months magic
Next Story