'ഞാനിപ്പോൾ പാതി ഇന്ത്യനാണ്, അതിൽ അഭിമാനിക്കുന്നു'; ഡിവില്ലിയേഴ്സ് -വിഡിയോ
text_fieldsദക്ഷിണാഫ്രിക്കയുടെ മുൻ നായകനും ഇതിഹാസ താരവുമായ എ.ബി.ഡിവില്ലിയേഴ്സ് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഐ.പി.എൽ അടങ്ങുന്ന ട്വന്‍റി 20 ലീഗ് മത്സരങ്ങളിലും ഇനി എബിഡി ബാറ്റേന്തില്ല.
തന്‍റെ തീരുമാനത്തെക്കുറിച്ച് ചാമ്പ്യൻ ബാറ്റ്സ്മാൻ വിശദീകരിക്കുന്നതിന്‍റെ വീഡിയോ അദ്ദേഹം അവസാനമായി കളിച്ച ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.
''ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കഴിഞ്ഞ കുറേ വർഷങ്ങളിലായി ഒരുപാട് സമ്മിശ്ര വികാരങ്ങളാണുണ്ടായിരുന്നത്, എന്നാൽ, കഴിഞ്ഞ മാസം മുതൽ കാര്യങ്ങൾ വളരെ വേഗത്തിൽ സംഭവിച്ചു. ഇത് കുറച്ചുകാലമായി എന്‍റെ മനസിലുണ്ടായിരുന്നു. ഇനിയങ്ങോട്ട് കുടുംബത്തിനൊപ്പമുള്ള സമയത്തിന് യഥാർത്ഥ മുൻഗണന നൽകാനും എനിക്ക് കഴിയുന്നിടത്തോളം എന്‍റെ തന്നെ ഏറ്റവും മികച്ച പതിപ്പാകാനുമുള്ള സമയമാണിതെന്ന് ഞാൻ ഒടുവിൽ തീരുമാനിച്ചിരിക്കുകയാണ്,'' -ഡിവില്ലിയേഴ്സ് പറഞ്ഞു.
"ഞാൻ ജീവിതകാലം മുഴുവൻ ഒരു ആർസിബിയൻ ആയിരിക്കും. ആർസിബിയിലെ ഓരോ വ്യക്തിയും ഇപ്പോൾ എന്‍റെ കുടുംബമായി മാറിയിരിക്കുന്നു. ആളുകൾ ജീവിതത്തിലേക്ക് വരും, പോകും, എന്നാൽ ആർസിബിയിൽ ഞങ്ങൾ പരസ്പരം പുലർത്തുന്ന സ്പിരിറ്റും സ്നേഹവും എപ്പോഴും നിലനിൽക്കും. ഞാനിപ്പോൾ പകുതി ഇന്ത്യക്കാരനായി, അതിലിപ്പോൾ അഭിമാനിക്കുകയും ചെയ്യുന്നു, -ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.
"I'm going to be an RCBian for life. Every single person in the RCB set-up has become family to me. People come & go, but the spirit & the love we have for each other at RCB will always remain. I've become half Indian now & I'm proud of that." - @ABdeVilliers17 #ThankYouAB pic.twitter.com/5b6RUYfjDY
— Royal Challengers Bangalore (@RCBTweets) November 19, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.