
ലേലത്തിൽവെച്ച ജഴ്സി
ജഴ്സി ലേലം തുടങ്ങി; മുന്നിട്ടിറങ്ങി താരങ്ങൾ
text_fieldsമലപ്പുറം: കോവിഡ് 19 പ്രതിസന്ധിയിൽപ്പെട്ട താരങ്ങളെയും പെട്ടിമുടി ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാൻ എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഇന്ത്യയുടെ 17ാം നമ്പർ ജഴ്സി ലേലം തുടങ്ങി. വർഷങ്ങളുടെ ഇടവേളക്കുശേഷം ഏഷ്യൻ കപ്പിന് യോഗ്യത നേടിയ ടീമിലെ മുഴുവൻ അംഗങ്ങളുടെയും കൈയൊപ്പ് പതിഞ്ഞ കളിക്കുപ്പായമാണ് ലേലത്തിൽ വെച്ചിരിക്കുന്നത്.
ക്യാപ്റ്റൻ സുനിൽ ഛേത്രി, മുൻ നായകൻ ഐ.എം. വിജയൻ, അന്താരാഷ്ട്ര താരങ്ങളായ അനസ് എടത്തൊടിക, സി.കെ. വിനീത്, മുഹമ്മദ് റാഫി, റിനോ ആൻറോ, ആഷിഖ് കുരുണിയൻ, സഹൽ അബ്ദുസ്സമദ്, ജോബി ജസ്റ്റിൻ, കേരള ബ്ലാസ്റ്റേഴ്സിെൻറ പ്രശാന്ത് മോഹൻ തുടങ്ങിയവർ പിന്തുണയുമായി രംഗത്തുണ്ട്. 2019ൽ യു.എ.ഇ വേദിയായ ചാമ്പ്യൻഷിപ്പിനിടെ ഫുട്ബാൾ പ്രേമിയും പ്രവാസിയുമായ മുഹമ്മദ് മുനീറിന് ഇന്ത്യൻ താരങ്ങൾ സമ്മാനിച്ചതാണ് ജഴ്സി.
നായകൻ സുനിൽ ഛേത്രിയും സന്ദേശ് ജിങ്കാനും തൊട്ട് ജെജെ ലാൽപെഖ് ലുവയും ഉദാന്ത സിങ്ങും ഹോളിച്ചരണ്‍ നര്‍സാറിയും അനിരുദ്ധ് ഥാപ്പയും പ്രണോയ് ഹാല്‍ദാറും പ്രീതം കോട്ടാലും സുഭാഷിഷ് ബോസും ഗുര്‍പ്രീത് സിങ് സന്ധുവും മലയാളികളായ അനസ് എടത്തൊടികയും ആശിഖ് കുരുണിയനും അന്നത്തെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൈനുമെല്ലാം കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. അബൂദബിയിൽ വെച്ച് ഛേത്രിയും അനസും ഗുർപ്രീതും ചേർന്നാണ് ഇത് കൈമാറിയത്.
ഇടുക്കി പെട്ടിമുടിയിലെ ഉരുൾപ്പൊട്ടലടക്കം പ്രകൃതി ദുരന്തത്തിന് ഇരയായവർ, കോവിഡ് പ്രതിസന്ധിയിൽ കേരളത്തിൽ കുടുങ്ങിപ്പോയ വിദേശ ഫുട്ബാൾ താരങ്ങൾ തുടങ്ങിയവർക്ക് ഒരുകൈ സഹായമാണ് ലേലത്തിെൻറ ഉദ്ദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.